കരിപ്പൂര്‍: മാര്‍ച്ച് ഒന്ന് മുതല്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കും

കരിപ്പൂര്‍: മാര്‍ച്ച് ഒന്ന് മുതല്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കും

കൊണ്ടോട്ടി: റണ്‍വേ നവീകരണം പൂര്‍ത്തിയാക്കി മാര്‍ച്ച് ഒന്ന് മുതല്‍ കരിപ്പൂരില്‍ റണ്‍വേ മുഴുവന്‍ സമയവും പ്രവര്‍ത്തനം തുടങ്ങും. കഴിഞ്ഞ ദിവസം കരിപ്പൂരില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. നടപടിക്രമങ്ങളുടെ ഭാഗമായി ജനുവരിയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) സംഘമത്തെി റണ്‍വേ പരിശോധിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച് ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കേന്ദ്രത്തില്‍ നിന്ന് അനുമതിയും ലഭിച്ചിട്ടുണ്ട്.

മാര്‍ച്ച് രണ്ടിന് പുതുതായി സ്ഥാപിച്ച ഐ.എല്‍.എസും കമീഷന്‍ ചെയ്യും. 2015 സെപ്റ്റംബറിലാണ് കരിപ്പൂരില്‍ റണ്‍വേ നവീകരണപ്രവൃത്തി ആരംഭിച്ചത്. നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനായി എയര്‍ഇന്ത്യ, എമിറേറ്റ്സ്, സൗദി എയര്‍ലൈന്‍സ് എന്നിവയുടെ ജംബോ സര്‍വിസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 

Tags:    
News Summary - karipoor airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.