കരിപ്പൂർ: റൺവേ റീകാർപറ്റിങ്​ ​മേയിൽ പൂർത്തിയാകും; ഹജ്ജ്​ പുറപ്പെടൽ കേന്ദ്രത്തിന്​ പ്രതീക്ഷ

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ റീ​കാ​ർ​പ​റ്റി​ങ്​ പ്ര​വൃ​ത്തി 100 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കും. മേ​യ്​ മാ​സ​ത്തി​ന​കം റീ​കാ​ർ​പ​റ്റി​ങ്​ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ശ്ര​മം. ഇ​തോ​ടെ, ഈ ​വ​ർ​ഷം ക​രി​പ്പൂ​രി​ൽ നി​ന്നും ഹ​ജ്ജ്​ സ​ർ​വി​സ്​ ന​ട​ക്കാ​നു​ള്ള പ്ര​തീ​ക്ഷ​യേ​റി. ജ​നു​വ​രി 25 ഓ​ടെ​യാ​ണ്​ റീ​കാ​ർ​പ​റ്റി​ങ്​ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. 11 മാ​സ​മാ​ണ്​ സ​മ​യ​പ​രി​ധി വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി നി​ശ്ച​യി​ച്ച​ത്. നി​ശ്ച​യി​ച്ച​തി​ലും നേ​ര​ത്തെ മേ​യി​ൽ ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ക​രാ​ർ ഏ​റ്റെ​ടു​ത്ത എ​ൻ.​എ​സ്.​സി ക​മ്പ​നി ടെ​ക്നി​ക്ക​ൽ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ആ​ർ.​കെ. അ​ഗ​ർ​വാ​ൾ എം.​കെ. രാ​ഘ​വ​ൻ എം.​പി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ വ്യ​ക്ത​മാ​ക്കി.

ക​മ്പ​നി ഡ​യ​റ​ക്ട​ർ ര​ജീ​ന്ദ​ർ സി​ങ്, മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ ന​ർ​ബീ​ർ സി​ങ് എ​ന്നി​വ​രു​മാ​യി നേ​ര​ത്തെ നി​ര​വ​ധി ത​വ​ണ എം.​പി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ടാ​യി​രു​ന്ന ത​ട​സ്സം നീ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും എം.​പി അ​റി​യി​ച്ചു. മൂ​ന്ന്​ പാ​ളി​ക​ളാ​യാ​ണ്​ റീ​കാ​ർ​പ​റ്റി​ങ്​ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്. 2,860 മീ​റ്റ​റാ​ണ് റ​ൺ​വേ​യു​ടെ നീ​ളം.​ ആ​ദ്യ​ഘ​ട്ട​ത്തി​ലെ 1,000 മീ​റ്റ​ർ ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ന്​ ശേ​ഷ​മാ​ണ്​ ഗ്ലാ​സ്​ ഗ്രി​ഡ്​ വി​രി​ക്കു​ക. ഇ​തി​നോ​ടൊ​പ്പം റ​ൺ​വേ സെ​ന്‍റ​ർ ലൈ​ൻ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യും ന​ട​ക്കു​ന്ന​ത്.

30 മീ​റ്റ​ർ ഇ​ട​വി​ട്ടാ​ണ്​ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക. റ​ൺ​വേ​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത്​ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി സ്ഥാ​പി​ക്കു​ന്ന ലൈ​റ്റു​ക​ൾ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ഉ​ൾ​പ്പെ​ടെ വൈ​മാ​നി​ക​ന്​ ലാ​ൻ​ഡി​ങി​ന്​ സ​ഹാ​യി​ക്കും. മേ​യി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ സ​ർ​വി​സ്​ ക​രി​പ്പൂ​രി​ൽ നി​ന്ന്​ ന​ട​ത്താ​നാ​കും. നി​ല​വി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വി​മാ​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ ഹ​ജ്ജ്​ സ​ർ​വി​സി​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​രു​ന്നു.

റ​ൺ​വേ​യു​ടെ പി.​സി.​എ​ൻ (പേ​വ്മെൻറ് ക്ലാ​സി​ഫി​ക്കേ​ഷ​ൻ ന​മ്പ​ർ) 74നും ​മു​ക​ളി​ൽ ഉ​ണ്ടാ​കു​മെ​ന്നും വ​ലി​യ വി​മാ​ന സ​ർ​വി​സ്​ സു​ഗ​മ​മാ​യി ന​ട​ത്താ​നാ​കു​മെ​ന്നും അ​ഗ​ർ​വാ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​റി​യി​ച്ചു. മ​റ്റു അ​നു​ബ​ന്ധ പ്ര​വൃ​ത്തി ഈ ​വ​ർ​ഷം അ​വ​സാ​ന​​ത്തോ​ടെ​യാ​ണ്​ പൂ​ർ​ത്തി​യാ​കു​ക.

Tags:    
News Summary - Karipur: Runway recarpeting will be completed in May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.