മത്സ്യത്തൊഴിലാളിക്ക്‌ സാന്ത്വനമായി പ്രവാസി തീരകോൺഗ്രസിന്റെ കാരുണ്യഹസ്തം

ഉദുമ: സംസ്ഥാന പാതയിൽ കോട്ടിക്കുളത്ത് ഓവുചാലിൽ വീണ് കാലിന് പരിക്കേറ്റതിനെ തുടർന്ന് തൊഴിലിന് പോവാൻ സാധിക്കാതെ ചികിത്സയിൽ കഴിയുന്ന മത്സ്യത്തൊഴിലാളി ജി. ഷണ്മുഖന് പ്രവാസി തീരകോൺഗ്രസ് ദുബൈ കമ്മിറ്റി ധനസഹായം നൽകി. പ്രവാസി തീര കോൺഗ്രസ് ചെയർമാൻ രമേശൻ കീഴൂർ തുക കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. വിദ്യാസാഗർ, രക്ഷാധികാരി പ്രദീപ് ബേക്കൽ, രമേശൻ ബേക്കൽ, ബാബു ദാമോദരൻ, ജി. സന്തോഷ് കുമാർ, ആർ. സുഗുണൻ, ശംഭു ബേക്കൽ, ആർ. അജിത, രതീശൻ ബേക്കൽ, യു.കെ. അശോകൻ, സുരീ കോട്ടിക്കുളം, ശശി കോട്ടിക്കുളം എന്നിവർ സംസാരിച്ചു. പടം uduma shanmugan മത്സ്യത്തൊഴിലാളി ഷണ്മുഖന് പ്രവാസി തീര കോൺഗ്രസിന്റെ സഹായധനം ചെയർമാൻ രമേശൻ കീഴൂർ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.