ഓപറേഷൻ ആഗ്: ഒറ്റദിവസം പിടിയിലായത് 2,557 ഗുണ്ടകള്‍

തിരുവനന്തപുരം: ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരെ ‘ഓപറേഷൻ ആഗ്’ എന്ന പേരിൽ പൊലീസിന്‍റെ സംസ്ഥാനവ്യാപക നടപടി. ശനിയാഴ്ച രാത്രി 11 ഓടെ തുടങ്ങിയ പരിശോധനയിൽ സംസ്ഥാനത്ത് ഒരേസമയം 3,501 കേന്ദ്രങ്ങളിൽനിന്നായി 2,557 പേരെ അറസ്റ്റ്ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 1,673 കേസുകളും വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തു. ഇന്റലിജന്‍സ് നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ജില്ല പൊലീസ് മേധാവിമാര്‍ റെയ്ഡ് നടപടികളുമായി മുന്നോട്ടുപോയത്.

അതേസമയം കുപ്രസിദ്ധഗുണ്ടകളാരും പിടിയിലായിട്ടില്ല. ഗുണ്ടാ പ്രവർത്തനങ്ങള്‍ അമർച്ച ചെയ്യുന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ ഈ മാസം 13ന് ഡി.ജി.പി ജില്ല പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചു. ഓപറേഷൻ ആഗിന്‍റെ പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ജില്ല പൊലീസ് മേധാവിമാർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ പേര്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റിയില്‍ 113 പേരും റൂറലില്‍ 270 പേരും അറസ്റ്റിലായി. സാധാരണ ഒരു ജില്ല കേന്ദ്രീകരിച്ചായിരുന്നു ഗുണ്ടകള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നത്. പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് വിവരം ചോര്‍ന്നുകിട്ടുന്ന ഗുണ്ടകൾ അടുത്ത പ്രദേശങ്ങളിലേക്ക് മാറുകയായിരുന്നു പതിവ്. എന്നാൽ, ഇത്തവണ ഒരേസമയം സംസ്ഥാന വ്യാപകമായി നടത്തിയ ഓപറേഷനില്‍ ഗുണ്ടകളും സാമൂഹികവിരുദ്ധരും അടക്കമുള്ളവര്‍ കുടുങ്ങുകയായിരുന്നു.

കാപ്പ കേസില്‍ അടക്കം പിടികിട്ടാപ്പുള്ളികളായി നടന്നവരും പിടിയിലായിട്ടുണ്ട്. ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവര്‍, പൊതുജനസുരക്ഷക്ക് ഭംഗം വരുത്തുന്ന തരത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, കോടതികളില്‍നിന്നുള്ള വിവിധ വാറന്റ് കേസുകളില്‍ പ്രതികളായവര്‍ തുടങ്ങിയവരും പിടിയിലായവരില്‍ ഉള്‍പ്പെടും. ഇവരുടെ വിരലടയാളമുള്‍പ്പെടെ ശേഖരിച്ച് കുറ്റവാളികളുടെ ഡേറ്റ ബാങ്ക് തയാറാക്കും. കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയാണ് അറസ്റ്റ്. ശനിയാഴ്ച രാത്രി തുടങ്ങിയ റെയ്ഡ് ചിലയിടങ്ങളില്‍ ഞായറാഴ്ച വൈകീട്ട് വരെ തുടര്‍ന്നു.

കേ​സു​ക​ളു​ടെ എ​ണ്ണം, ക​രു​ത​ല്‍ ത​ട​ങ്ക​ല്‍, അ​റ​സ്റ്റ് ക്ര​മ​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം സി​റ്റി 22, 113

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ 217, 270

കൊ​ല്ലം സി​റ്റി 30, 51

കൊ​ല്ലം റൂ​റ​ല്‍ 104, 110

പ​ത്ത​നം​തി​ട്ട 0, 32

ആ​ല​പ്പു​ഴ 64, 134

കോ​ട്ട​യം 90, 133

ഇ​ടു​ക്കി 0, 99

എ​റ​ണാ​കു​ളം സി​റ്റി 49, 105

എ​റ​ണാ​കു​ളം റൂ​റ​ല്‍ 37, 107

തൃ​ശൂ​ര്‍ സി​റ്റി 122, 151

തൃ​ശൂ​ര്‍ റൂ​റ​ല്‍ 92, 150

പാ​ല​ക്കാ​ട് 130, 168

മ​ല​പ്പു​റം 53, 168

കോ​ഴി​ക്കോ​ട് സി​റ്റി 69, 90

കോ​ഴി​ക്കോ​ട് റൂ​റ​ല്‍ 143, 182

വ​യ​നാ​ട് 109, 112

ക​ണ്ണൂ​ര്‍ സി​റ്റി 130, 136

ക​ണ്ണൂ​ര്‍ റൂ​റ​ല്‍ 127, 135

കാ​സ​ർ​കോ​ട്​ 85, 111

Tags:    
News Summary - kerala police operation aag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.