അക്രമം തടയാൻ പൊ​ലീ​സിന്‍റെ 'ഓപറേഷൻ കാവൽ'

തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, മ​ണ​ൽ ക​ട​ത്ത്, ക​ള്ള​ക്ക​ട​ത്ത്, സം​ഘം ചേ​ർ​ന്നു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ എ​ന്നി​വ ത​ട​യു​ന്ന​തി​നും ഇ​വ​ക്ക്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക പ​ദ്ധ​തി​ക്ക് പൊ​ലീ​സ്​ രൂ​പം ന​ൽ​കി.

'ഓ​പ​റേ​ഷ​ൻ കാ​വ​ൽ' എ​ന്ന്​ പേ​രി​ട്ട പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ക്കാ​ൻ സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി അ​നി​ൽ​കാ​ന്ത് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ പ്ര​ത്യേ​ക സം​ഘ​ത്തി​ന് രൂ​പം ന​ൽ​കും.

സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രു​ടെ പ​ട്ടി​ക സ്​​പെ​ഷ​ൽ ബ്രാ​ഞ്ച് ത​യാ​റാ​ക്കും. ഇ​വ​രെ ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കും. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​വ​ർ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ൽ ജാ​മ്യം റ​ദ്ദാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും.

നേ​ര​ത്തേ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രു​ടെ ഡേ​റ്റ ബേ​സ്​ ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ കാ​പ നി​യ​മ​പ്ര​കാ​രം ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യും. സ്ഥി​രം കു​റ്റ​വാ​ളി​ക​ളു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​മാ​ർ ത​യാ​റാ​ക്കും. കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടും.

സ്വീ​ക​രി​ച്ച ന​ട​പ​ടി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ മു​ഖേ​ന സ്​​പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി​മാ​ർ ദി​വ​സ​വും രാ​വി​ലെ സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​ക്ക് ല​ഭ്യ​മാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - kerala Police's 'Operation kaval' to prevent violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.