?????????????? ????????????-??????????? ???????? ??????????? ???????????? ?????????? ??????????????? ?????????? ???????? ??? ?????????????? ???????? ???????? ???????????? ?????????? ?????? ??????????? ???????????????????. ????? ????? ??.???, ???????? ?.???. ????????????, ?????? ???????? ?????? ??????????????? ???????

കൊച്ചി മെട്രോ മഹാരാജാസ്​ സ്​റ്റേഷൻ-തൈക്കൂടം പാത നാടിന്​ സമർപ്പിച്ചു

കൊ​ച്ചി: സ​ർ​ക്കാ​ർ ചെ​ല​വാ​ക്കു​ന്ന​ത്​ പൊ​തു​ജ​ന​ത്തി​​െൻറ പ​ണ​മാ​ണെ​ന്നും അ​ത്​ ഏ​തെ​ങ്കി​ലും വ്യ​ക്​​തി​യു​ടെ സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​ലേ​ക്ക്​ പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ വീ​ഴ്​​ച​യു​ണ്ടാ​യാ​ൽ ബ​ന്ധ​​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ ത​ല​ത്തി​ലും ക​ർ​ശ​ന നി​രീ​ക്ഷ​ണ​മു​ണ്ടാ​കു​മെ​ന്നും പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം നി​ർ​മാ​ണ​​ത്തി​ലെ അ​ഴി​മ​തി പ​രാ​മ​ർ​ശി​ച്ച്​ മു​ഖ്യ​മ​​ന്ത്രി വ്യ​ക്​​ത​മാ​ക്കി. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ്​ കോ​ള​ജ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ തൈ​ക്കൂ​ട​ത്തേ​ക്കു​ള്ള കൊ​ച്ചി മെ​ട്രോ പാ​ത ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്ക്​ ത​ക​ർ​ക്കാ​നാ​വാ​ത്ത നാ​ടാ​യി കേ​ര​ള​ത്തെ മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യം. അ​ത്ത​രം പു​ന​ർ​നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്​ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. കൊ​ച്ചി​യു​ടെ നി​ത്യ​ജീ​വി​ത​ത്തി​​െൻറ ഭാ​ഗ​മാ​ണ്​ മെ​ട്രോ. കേ​വ​ലം മെ​ട്രോ റെ​യി​ൽ സ​ർ​വി​സി​ന​പ്പു​റം സ​മ​ഗ്ര ഗ​താ​ഗ​ത സം​വി​ധാ​ന​മു​ള്ള ന​ഗ​ര​മാ​യി കൊ​ച്ചി​യെ മാ​റ്റാ​ൻ ന​ട​പ​ടി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. വാ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി ഇ​തി​​െൻറ ഭാ​ഗ​മാ​ണ്. ഇ​തി​നാ​യി ഏ​റ്റെ​ടു​​ക്കു​ന്ന സ​ർ​ക്കാ​ർ​ഭൂ​മി മു​ഴു​വ​ൻ കൊ​ച്ചി ​മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​ന്​ (കെ.​എം.​ആ​ർ.​എ​ൽ) കൈ​മാ​റി. സ്വ​കാ​ര്യ​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. കൊ​ച്ചി​യു​ടെ ജ​ല​ഗ​താ​ഗ​ത സാ​ധ്യ​ത പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ 743 കോ​ടി ചെ​ല​വി​ൽ ന​ട​പ്പാ​ക്കു​ന്ന വാ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി 2020 മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​ക്കും. വേ​മ്പ​നാ​ട്ടു​കാ​യ​ലി​​െൻറ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടാ​ൻ പ​ദ്ധ​തി സ​ഹാ​യി​ക്കും. ദേ​ശീ​യ ജ​ല​പാ​ത ക​മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ ബേ​ക്ക​ൽ മു​ത​ൽ കോ​വ​ളം​വ​രെ വ​ലി​യൊ​രു ടൂ​റി​സം സാ​ധ്യ​ത തു​റ​ന്നു​കി​ട്ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വാ​ട്ട​ര്‍ മെ​ട്രോ​യു​ടെ വൈ​റ്റി​ല ടെ​ര്‍മി​ന​ലി​െൻറ​യും പേ​ട്ട-​എ​സ്.​എ​ൻ ജ​ങ്ഷ​ൻ മെ​ട്രോ പാ​ത​യു​ടെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ക​ട​വ​ന്ത്ര രാ​ജീ​വ്​ ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ഭ​വ​ന, ന​ഗ​ര വി​ക​സ​ന സ​ഹ​മ​ന്ത്രി ഹ​ര്‍ദീ​പ് സി​ങ് പു​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി​യും മ​റ്റ്​ വി​ശി​ഷ്​​ടാ​തി​ഥി​ക​ളും മ​ഹാ​രാ​ജാ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ക​ട​വ​ന്ത്ര വ​രെ മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ചു. തൈ​ക്കൂ​ടം പാ​ത​യി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യു​ള്ള കൊ​ച്ചി മെ​ട്രോ സ​ർ​വി​സ്​ ബു​ധ​നാ​ഴ്​​ച തു​ട​ങ്ങും.

ആരവങ്ങളേറ്റുവാങ്ങി ‘മെട്രോ മാൻ’
കൊ​ച്ചി: മെ​ട്രോ തൈ​ക്കൂ​ടം വ​രെ നീ​ട്ടി​യ​തി​െൻറ ഉ​ദ്ഘാ​ട​ന​വേ​ദി​യി​ലും താ​ര​മാ​യ​ത് ഡി.​എം.​ആ​ർ.​സി മു​ഖ്യ ഉ​പ​ദേ​ഷ്​​ടാ​വ് ‘മെ​ട്രോ മാ​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡോ. ​ഇ. ശ്രീ​ധ​ര​ൻ. ഓ​രോ ത​വ​ണ പേ​ര് പ​റ​യു​മ്പോ​ഴും നി​ല​ക്കാ​ത്ത കൈ​യ​ടി​യാ​ണ് സ​ദ​സ്സി​ൽ​നി​ന്നു​യ​ർ​ന്ന​ത്. സ്വാ​ഗ​ത പ്ര​സം​ഗം മു​ത​ൽ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പ്ര​സം​ഗ​ത്തി​ലു​ൾ​പ്പെ​ടെ ശ്രീ​ധ​ര​​െൻറ പേ​ര് പ​രാ​മ​ർ​ശി​ച്ച​പ്പോ​ൾ വ​ൻ ക​ര​ഘോ​ഷം ഉ​യ​ർ​ന്നു.
റെ​ക്കോ​ഡ് വേ​ഗ​ത്തി​ൽ മെ​ട്രോ നി​ർ​മാ​ണം പു​രോ​ഗ​മി​ച്ച​തി​െൻറ നേ​ര​വ​കാ​ശി​യാ​യ​തി​നാ​ലാ​ണ് ഇ​ത്ര​യ​ധി​കം ക​ര​ഘോ​ഷം സ​ദ​സ്സി​ൽ​നി​ന്ന് ശ്രീ​ധ​ര​ന് ല​ഭി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. സ​ദ​സ്സി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ കൈ​യ​ടി േന​ടു​ന്ന വ്യ​ക്തി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ്​ കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ്​ സി​ങ് പു​രി ശ്രീ​ധ​ര​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്.

Tags:    
News Summary - Kochi Metro: Stadium Ground -Thykoodam Service KMRL -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.