തിരുവനന്തപുരം: ദേശീയതലത്തില്‍ മതേതര, ജനാധിപത്യ, ഇടത് പൊതുവേദിയില്‍ കോണ്‍ഗ്രസിനെ ഉൾപ്പെടുത്തുന്ന നിലപാട് സി.പി.ഐ സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് വിവിധ കക്ഷികളുമായി ബന്ധം ശക്തിപ്പെടുത്തുന്ന പ്രായോഗികനടപടി സി.പി.എം സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയതലത്തില്‍ പൊതുവേദി രൂപവത്കരിക്കുന്ന സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയുടെ പ്രമേയത്തില്‍ കോണ്‍ഗ്രസിനെക്കുറിച്ച് പറയുന്നില്ല. കോണ്‍ഗ്രസുമായി ചേര്‍ന്ന് മുന്നണി ഉണ്ടാക്കുന്നത് ബി.ജെ.പിക്ക് അനുകൂലമായി മാറും. യു.പി തെരഞ്ഞെടുപ്പിലെ അനുഭവം അതാണ് തെളിയിക്കുന്നത്. കോണ്‍ഗ്രസുമായി യോജിപ്പിലെത്തുന്നത് ബി.ജെ.പിയുടെ സാമ്പത്തികനയത്തിന് ബദലല്ല. കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ബി.ജെ.പിയുടെ അതേ സാമ്പത്തികനയമാണ്. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാറിെൻറ 10 വര്‍ഷത്തെ സാമ്പത്തികനയമാണ് ബി.ജെ.പിയെ ഒറ്റക്ക് ഭരിക്കാന്‍ ഇടവരുത്തിയത്.
അന്ന് സ്വീകരിച്ച സാമ്പത്തികനയത്തില്നിന്ന് കോണ്‍ഗ്രസ് ഒരു മാറ്റവും വരുത്തിയിട്ടില്ല. നിലവിലെ ദേശീയസാഹചര്യത്തില്‍ ഇടതുപാര്‍ട്ടികള്‍ തമ്മില്‍ കൂടുതല്‍ യോജിപ്പാണ് വളര്‍ത്തിയെടുക്കേണ്ടത്. സി.പി.എമ്മും സി.പി.ഐയും കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ട കാലമാണ്.രണ്ട് പാര്‍ട്ടികളായി പ്രവര്‍ത്തിക്കുമ്പോള്‍ സി.പി.എമ്മും സി.പി.ഐയും ചില പ്രശ്നങ്ങളില്‍ വ്യത്യസ്തഅഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല.
അത് മുന്നണിക്ക് സഹായകരമായ വിധത്തിലാണ് കക്ഷികള്‍ പ്രയോജനപ്പെടുത്തേണ്ടത്. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം സമാപിച്ച സംസ്ഥാനസമിതി പ്രമേയവും പാസാക്കി. എൽ.ഡി.എഫ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനും എൽ.ഡി.എഫിനെത്തന്നെ ശിഥിലീകരിക്കാനുമാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്. അത് വിജയിക്കില്ല^കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.