സമരം ചെയ്യുന്ന സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കും –കോടിയേരി

വളയം: ജിഷ്ണുവിന്‍െറ മരണം ഒറ്റപ്പെട്ട സംഭവമല്ളെന്നും സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നുവെങ്കില്‍  മാനേജ്മെന്‍റിന്‍െറ കൊള്ളരുതായ്മകള്‍ പുറത്ത് വരുമായിരുന്നെന്നും സ്വാശ്രയ കോളജുകളുടെ ധാര്‍ഷ്ട്യത്തിനെതിരെ സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സി.പി.എം സംരക്ഷണം നല്‍കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജിഷ്ണുവിന്‍െറ മരണം സ്വാഭാവിക സംഭവമല്ല, കോപ്പിയടിച്ചുവെന്ന തെറ്റായ പ്രചാരണം നടത്തി വിദ്യാര്‍ഥിയെ പീഡിപ്പിച്ചു എന്നതാണ് പുറത്തുവന്ന വസ്തുതകള്‍. പാമ്പാടി നെഹ്റു കോളജുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍  ഞെട്ടിക്കുന്ന വിവരങ്ങളാണ് പരാതിയായി തന്നത്.

ഇന്‍േറണല്‍ അസസ്മെന്‍റ് മാര്‍ക്കിന്‍െറ പേരില്‍ ചില അധ്യാപകര്‍ വിദ്യാര്‍ഥികളെ തോല്‍പിക്കുന്നു. മാനേജ്മെന്‍റിന് വശംവദരാകാത്തവരെ പീഡിപ്പിക്കുന്നു. സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതിയാണുള്ളത്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലായി ജിഷ്ണുവിന്‍െറ മരണത്തെ കാണണം. മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കര്‍ശന ശിക്ഷാ നടപടികള്‍ ആവശ്യമായുണ്ട്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ആക്ഷേപങ്ങളും പരാതികളും അന്വേഷണ വിധേയമാക്കും. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളെയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാറിനില്ളെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എ.എന്‍. ഷംസീര്‍ എം.എല്‍.എ, പി. മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Tags:    
News Summary - kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.