ഭരണഘടനയെ തകർക്കാൻ ബി.ജെ.പി ശ്രമം –കോടിയേരി 

വടകര: ഭരണഘടനയുടെ വൈവിധ്യത്തെ തന്നെ ഇല്ലായ്മ ചെയ്യാനാണ് ബി.ജെ.പി ശ്രമമെന്നും ഒരു രാഷ്​ട്രം, ഒരു സംസ്​കാരം, ഒരു പാർട്ടി എന്നതാണവരുടെ സ്വപ്നം. പഴയ ചാതുർവർണ്യ വ്യവസ്​ഥിതി തിരിച്ചുകൊണ്ടുവരാനാണവരുടെ പദ്ധതിയെന്നും  സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വടകര കുട്ടോത്ത് നായനാർ ഭവനിൽ ഒരുക്കിയ ഹാളി​​​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

 ഇനി ജനിക്കുന്ന കുട്ടികൾ വെളുത്ത കുട്ടികളാവണമെന്നാണിപ്പോഴത്തെ നിർദേശം. ഇതിനായി ഗർഭ വിഞ്ജാൻ സംസ്​കാർ എന്ന പേരിൽ സംഘടനയും വന്നുകഴിഞ്ഞു. കറുത്തയാൾക്ക് വെളുത്ത കുട്ടി എന്ന പോലുള്ള മാറ്റങ്ങളാണിവർ ആഗ്രഹിക്കുന്നത്. മൃഗങ്ങളിൽ നടത്തിയ സങ്കര പരീക്ഷണം മനുഷ്യരിലേക്ക് കൊണ്ടുവരാനാണ് നീക്കം. 1960ൽ ഗോൾവാൾക്കർ ഗുജാത്ത് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു, കേരളത്തിൽ നമ്പൂതിരിമാരെ കൊണ്ടുവന്നത് നല്ല കുട്ടികൾ ഉണ്ടാവാനാണെന്ന്. ഈ ചിന്ത തിരിച്ചുകൊണ്ടുവരുകയാണ് ആർ.എസ്​.എസ്​. 

ഡൽഹിയിൽ കാലുകുത്തിക്കില്ലെന്ന യുവമോർച്ച നേതാവി​​​െൻറ പ്രസംഗം കേട്ട് മാളത്തിൽപോയി ഒളിക്കാനില്ലെന്ന് കോടിയേരി പറഞ്ഞു. ഇത്തരം ഓലപാമ്പുകണ്ട് ഭയപ്പെടുന്നവരല്ല. നേരത്തേ പിണറായിക്കെതിരെയായിരുന്നു ഭീഷണി. യുവമോർച്ചയെ നേരിടാൻ ഡി.വൈ.എഫ്.ഐ മാത്രം മതി. ഇത്തരം നീക്കത്തിനെതിരെ പോരാട്ടം ശക്തമാക്കണമെന്നും കോടിയേരി പറഞ്ഞു. സി.എം. ഷാജി അധ്യക്ഷതവഹിച്ചു. എം. കേളപ്പൻ, ടി.കെ. കുഞ്ഞിരാമൻ, കെ. ശ്രീധരൻ, പി.കെ. ദിവാകരൻ മാസ്​റ്റർ, ഒ.കെ. വാസുമാസ്​റ്റർ, എം.പി. നാരായണൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.