എലത്തൂർ: ആവേശം അലതല്ലി കോരപ്പുഴ പുതിയ പാലത്തിലൂടെ ജനസഞ്ചയം ഒഴുകി. നിര്‍മാണം പൂര്‍ത്തിയാക്കിയ കോരപ്പുഴ പുതിയ പാലം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. നാട്ടുകാരനും ഗാന്ധിയനായ കെ. കേളപ്പെൻറ പ്രവര്‍ത്തന ഫലമായാണ് 1940ൽ കോരപ്പുഴ പാലം ആദ്യം നിര്‍മിച്ചത്.
പാലത്തിന് കെ. കേളപ്പെൻറ പേരിടുമെന്നും ഇതിനുള്ള ഉത്തരവ് വന്നാൽ പ്രത്യേക ചടങ്ങ് നടത്തുമെന്നും മന്ത്രി സുധാകരൻ പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26 കോടി ചെലവഴിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡും ദേശീയപാതാ വിഭാഗവും ചേര്‍ന്നാണ് നിർമാണം നടത്തിയത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷതവഹിച്ചു. കോഴിക്കോട് ദേശീയപാത ബൈപാസ് ഉപവിഭാഗം അസി.എക്സിക്യൂട്ടിവ് എൻജിനീയർ പി.ടി. സന്തോഷ് കുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.