കോഴിക്കോട് സരോവരം ബയോപാർക്ക് നവീകരണത്തിന് രണ്ട് കോടി അനുവദിച്ച് ടൂറിസം വകുപ്പ്

കോഴിക്കോട്: സരോവരം ബയോപാർക്ക് നവീകരണത്തിന് 2.19 കോടി രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. കോഴിക്കോടിനുള്ള ഓണസമ്മാനമാണിതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സരോവരത്തിന്‍റെ വികസനം ഘട്ടംഘട്ടമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പൺ എയർ തിയറ്റർ, കുട്ടികളുടെ കളിസ്ഥലം, റെയിൻ ഷെൽട്ടർ, ചുറ്റുമതിൽ, വുഡൻ ആർച് പാലങ്ങൾ, ഗേറ്റ്, സെക്യൂരിറ്റി ക്യാബിൻ എന്നിവയൊക്കെ അടിമുടി നവീകരിക്കും. പാർക്കിൽ സി.സി.ടി.വി സ്ഥാപിക്കും.

കോഴിക്കോട് ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രൊപ്പോസലിന്‍റെ അടിസ്ഥാനത്തിലാണ് ഡി.പി.ആർ തയ്യാറാക്കിയത്. യു.എൽ.സി.സിക്കാണ് നവീകരണ ചുമതല.

Tags:    
News Summary - Kozhikode Sarovaram Biopark has been allocated two crores by Tourism Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.