പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. ഡേവിഡ് അന്തരിച്ചു

കൊച്ചി: പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. ഡേവിഡ് (70) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11.20ന് എറണാകുളം മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. മനഃശാസ്ത്രമെന്തെന്ന് മലയാളിക്ക് പരിചയപ്പെടുത്തിയത്​ ഡോ. കെ.എസ്. ഡേവിഡാണ്​.

നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇടത് സഹയാത്രികനായ ഡേവിഡ്, കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. രാഷ്​ട്രീയത്തിന് അതീതമായി വിപുലമായ സുഹൃദ് ബന്ധവും കാത്തുസൂക്ഷിച്ചു.ഭാര്യ: പരേതയായ ഉഷ സൂസൻ ഡേവിഡ്​. മക്കൾ: സ്വപ്​ന ഡേവിഡ്, നിർമൽ ഡേവിഡ്.

Tags:    
News Summary - KSDAVID- death - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.