കെ.എസ്.ആർ.ടി.സി ബം​ഗളുരു സർവീസുകൾ ഞാറാഴ്ച വൈകുന്നേരം മുതൽ

തിരുവനന്തപുരം: കേരളത്തിൽ നിന്നും ബംഗളുരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങിൽ നിന്നാണ് ആദ്യഘട്ടത്തിൽ ബസുകൾ സർവീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവീസുകൾ ഞായറാഴ്ച വൈകുന്നേരവും കണ്ണൂർ, കോഴിക്കോട് നിന്നുള്ള സർവീസുകൾ തിങ്കളാഴ്ചയും ആരംഭിക്കും.

അന്തർസംസ്ഥാന ​ഗതാ​ഗതത്തിന് തമിഴ്നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ വഴിയുള്ള സർവീസുകളാണ് കെ.എസ്.ആർ.ടി.സി നടത്തുക. യാത്ര ചെയ്യേണ്ടവർ കർണാടക സർക്കാറിന്റെ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയ നെ​ഗറ്റീവ് സർട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ യാത്രയിൽ കരുതണം.

യാത്രക്കാർ ആവശ്യപ്പെടുന്ന മുറക്ക് അധിക സർവീസുകൾ വേണ്ടി വന്നാൽ കൂടുതൽ സർവീസുകൾ നടത്തും. സർവീസുകൾക്കുള്ള സമയ വിവരവും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

Tags:    
News Summary - KSRTC Bengaluru services from Sunday evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.