തിരുവനന്തപുരം: എൻ.എസ്.എസ് നേതൃത്വത്തിന് സമുദായത്തിനുമേൽ സ്വാധീനമില്ലെന്ന വിലയിരുത്തലിൽ സംഘടനയെ അവഗണിക്കാൻ എൽ.ഡി.എഫ്. ഇതിെൻറ അടിസ്ഥാനത്തിലാണ് എൻ.എസ്.എസിെൻറ തുടർച്ചയായ ഇടപെടലിനെതിരെ കാനം രാജേന്ദ്രനും പിണറായി വിജയനും മുതൽ കെ.കെ. െശെലജ വരെയുള്ള നേതാക്കൾ പരസ്യവിമർശനവുമായി രംഗെത്തത്തിയത്.
എൽ.ഡി.എഫിന് വൻ തിരിച്ചടിയേറ്റ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബി.ജെ.പിക്കുമൊപ്പം എൻ.എസ്.എസും ശബരിമലവിഷയം ഉയർത്തിയിരുന്നു. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസിന് സ്വാധീനമുണ്ടെന്ന് കരുതപ്പെട്ട കോന്നി, വട്ടിയൂർക്കാവ്, പാലാ മണ്ഡലങ്ങൾ എൽ.ഡി.എഫ് പിടിച്ചെടുത്തു. തദ്ദേശത്തിലാകെട്ട വൻ മുന്നേറ്റമാണ് എൽ.ഡി.എഫ് കാഴ്ചവെച്ചത്.
ശബരിമലയിൽ ഉൾപ്പെടെ എൻ.എസ്.എസ് സ്വീകരിച്ച നിലപാട് രണ്ട് തെരഞ്ഞെടുപ്പുകളിലും തള്ളപ്പെട്ടു. ഇതോടെയാണ് നേതൃത്വത്തിെൻറ നിലപാടല്ല സമുദായാംഗങ്ങൾ സ്വീകരിക്കുന്നതെന്ന് ഇടതുപക്ഷം തിരിച്ചറിഞ്ഞത്. 'എൻ.എസ്.എസിെൻറ വിമര്‍ശനത്തിൽ പൊതുസമൂഹത്തിന് സംശയമുണ്ടെന്നും നാട്ടിൽ അത്തരം പ്രതികരണമുണ്ടെന്ന് സുകുമാരൻ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെ'ന്നുമുള്ള മുഖ്യമന്ത്രിയുടെ വിമർശനത്തിെൻറ സാഹചര്യം ഇതാണ്.
സമുദായനേതൃത്വത്തിെൻറ പേരിൽ അവകാശവാദം ഉന്നയിക്കുന്ന നിലവിലെ എൻ.എസ്.എസ് നേതൃത്വം രാമക്ഷേത്രനിർമാണത്തിന് സംഭാവന നൽകിയതോടെ തീവ്രഹിന്ദുത്വത്തിെൻറ ഭാഗമായെന്നാണ് സി.പി.എം വിലയിരുത്തൽ. സമുദായത്തെയല്ല, എൻ.എസ്.എസ് നേതൃത്വത്തെയാണ് അവഗണിക്കുന്നതെന്നാണ് വിശദീകരണം.
മുന്നാക്കസംവരണം, ദേവസ്വം ബോർഡിലെ മുന്നാക്ക സംവരണം ഉൾപ്പെടെ നടപടികൾ സ്വീകരിച്ച എൽ.ഡി.എഫിനോട് സമുദായത്തിന് അകൽച്ചയില്ലെന്നും കരുതുന്നു.
പി.കെ. നാരായണ പണിക്കർ വരെയുള്ള മുൻകാല എൻ.എസ്.എസ് നേതൃത്വത്തിൽനിന്ന് ഭിന്നമായി സുകുമാരൻ നായർ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് രമേശ് ചെന്നിത്തലക്ക് വേണ്ടി 'താക്കോൽ സ്ഥാന' ആവശ്യം ഉന്നയിച്ച് നടത്തിയ രാഷ്ട്രീയസമ്മർദം അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് സി.പി.െഎക്കും സി.പി.എമ്മിനും.
എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ ഇടപെടലും ഒടുവിൽ ബി.ഡി.ജെ.എസ് രൂപവത്കരിച്ച് ബി.ജെ.പി പാളയത്തിൽ ചേക്കേറിയതും മനസ്സിൽവെച്ചാണ് സി.പി.എം നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.