കമ്പനികളുടെ വായ്​പ വിവരങ്ങൾ വെളിപ്പെടുത്തൽ നിർബന്ധമാക്കാനൊരുങ്ങി​ സെബി 

ന്യൂ​ഡ​ൽ​ഹി: ഒാ​ഹ​രി വി​പ​ണി​യി​ൽ ലി​സ്​​റ്റ്​ ചെ​യ്​​ത സ്​​ഥാ​പ​ന​ങ്ങ​ളു​ടെ വാ​യ്​​പ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്ത​ൽ നി​ർ​ബ​ന്ധ​മാ​ക്കാ​നൊ​രു​ങ്ങി സെ​ക്യൂ​രി​റ്റീ​സ്​ ആ​ൻ​ഡ്​ എ​ക്​​സ്​​ചേ​ഞ്ച്​ ബോ​ർ​ഡ്​ ഒാ​ഫ്​ ഇ​ന്ത്യ (സെ​ബി). പൊ​തു​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​ൽ 12,000ത്തി​ല​ധി​കം കോ​ടി​യു​ടെ വാ​യ്​​പ ത​ട്ടി​പ്പ്​ ന​ട​ന്നി​ട്ടും വ​ർ​ഷ​ങ്ങ​ളോ​ളം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സെ​ബി​യു​ടെ ന​ട​പ​ടി. 

നി​ർ​ദേ​ശം ഇൗ ​മാ​സം ന​ട​ക്കു​ന്ന ബോ​ർ​ഡ്​ യോ​ഗം ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ സെ​ബി അ​ധി​കൃ​ത​ർ കോ​ർ​പ​റേ​റ്റ്​​കാ​ര്യ, ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി പ്രാ​ഥ​മി​ക ച​ർ​ച്ച ന​ട​ത്തി. വാ​യ്​​പ തി​രി​ച്ച​ട​വി​ലെ വീ​ഴ്​​ച​ക്ക്​ പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത​ട​ക്കം തീ​രു​മാ​ന​ങ്ങ​ൾ യോ​ഗ​ത്തി​ലു​ണ്ടാ​കും. പ​രി​ധി അ​ഞ്ചു​കോ​ടി​യി​ൽ താ​ഴെ​യാ​യി​രി​ക്ക​ണ​മെ​ന്നും അ​ത​ല്ല 50 കോ​ടി വ​രെ​യാ​ക്ക​ണ​മെ​ന്നും വാ​ദ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. കൂ​ടാ​തെ ലി​സ്​​റ്റ്​ ചെ​യ്​​ത ക​മ്പ​നി​ക​ളു​ടെ ഭ​ര​ണ​ന​ട​ത്തി​പ്പി​ൽ കാ​ത​ലാ​യ ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ക്കു​ന്ന പ്ര​മു​ഖ ബാ​ങ്ക​ർ ഉ​ദ​യ്​ ​കൊ​ഡാ​ക്കി​​​െൻറ നേ​തൃ​ത്വ​ത്തി​ലെ ഉ​ന്ന​ത​ത​ല സ​മി​തി റി​പ്പോ​ർ​ട്ടും ച​ർ​ച്ച​ക്ക്​ വ​ന്നേ​ക്കും.

നി​ർ​ദേ​ശം ന​ട​പ്പാ​യാ​ൽ നി​ക്ഷേ​പ​ക​ർ​ക്ക്​ അ​ത്​ ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ലി​സ്​​റ്റ്​ ചെ​യ്​​ത ക​മ്പ​നി​ക​ളെ​യും ബാ​ങ്കു​ക​ളെ​യും കു​റി​ച്ച്​ മു​ൻ​കൂ​ർ ധാ​ര​ണ​യു​ണ്ടാ​ക്കാ​ൻ ഇ​തു​മൂ​ലം നി​ക്ഷേ​പ​ക​ർ​ക്കാ​വും. 
വാ​യ്​​പ വി​വ​രം വെ​ളി​പ്പെ​ടു​ത്ത​ൽ നി​ർ​ദേ​ശം സെ​ബി ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ ന​ട​പ്പാ​ക്കാ​ൻ ഒ​രു​ങ്ങി​യെ​ങ്കി​ലും അ​ത്​ വി​പ​ണി​യി​ൽ ഭീ​തി ജ​നി​പ്പി​ക്കു​മെ​ന്ന ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന്​ മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ൽ ക​ടു​ത്ത ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്ന നി​രീ​ക്ഷ​ണ​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​ത്. 

Tags:    
News Summary - Loan defaults: Sebi to push for urgent disclosure by listed firms- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.