ജനവിധി: വോ​ട്ടെണ്ണൽ തത്സമയം

2020-12-16 12:57 IST

കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ വാർഡിൽ എൽ.ഡി.എഫ് ജയം

കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ വാർഡിൽ എൽ.ഡി.എഫ് ജയം. ഉള്ളൂർ വാർഡിൽ എൽ.ഡി.എഫിലെ ആതിര എൽ.എസ്. 433 വോട്ടിനാണ് ജയിച്ചത്.

2020-12-16 12:54 IST


തിരുവനന്തപുരത്തെ ആളൊഴിഞ്ഞ കെ.പി.സി.സി ഓഫീസ്


2020-12-16 12:53 IST

മാണിയെ ചതിച്ചവർക്കുള്ള മറുപടിയാണ് കേരള കോൺഗ്രസിന്‍റെ വിജയമെന്ന് ജോസ് കെ. മാണി

മാണിയെ ചതിച്ചവർക്കുള്ള മറുപടിയാണ് കേരള കോൺഗ്രസിന്‍റെ വിജയമെന്ന് ജോസ് കെ. മാണി. കേരള കോൺഗ്രസിന്‍റെ പാർട്ടിയെ തകർക്കാൻ പലരും ശ്രമിച്ചു.സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും ജോസ്.  

2020-12-16 12:52 IST


കോഴിക്കോട്​ എൽ.ഡി.എഫ്​ ആഹ്ലാദ ​പ്രകടനം


2020-12-16 12:41 IST

കൊല്ലം കോർപറേഷൻ എൽ.ഡി.എഫിന്​

കൊല്ലം കോർപറേഷനിൽ എൽ.ഡി.എഫ്​ ഭരണം നിലനിർത്തും. 55 ഡിവിഷനുകളിൽ 31 എണ്ണത്തിലും എൽ.ഡി.എഫ്​ വിജയിച്ചു. യു.ഡി.എഫ്​ എട്ടു ഡിവിഷനുകളിലും ബി.ജെ.പി ആറു ഡിവിഷനുകളിലും എസ്​.ഡി.പി.ഐ ഒരു സീറ്റിലും വിജയിച്ചു.

2020-12-16 12:32 IST

വി.വി. രാജേഷിന്​ വിജയം

തിരുവനന്തപുരം കോർപറേഷനിൽ പൂജപ്പുര വാർഡിൽ ബി.ജെ.പി ജില്ലാ പ്രസിഡൻറ്​ വി.വി. രാജേഷ്​ ജയിച്ചു. ബി.ജെ.പിയുടെ സിറ്റിങ്​ സീറ്റായിരുന്നു. 

2020-12-16 12:32 IST

കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്‍റെ ദീപ്തി മേരി വർഗീസിന് ജയം

കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്‍റെ ദീപ്തി മേരി വർഗീസിന് ജയം. ഭൂരിപക്ഷം കിട്ടിയാൽ ദീപ്തി മേരി വർഗീസ് മേ‍യറായേക്കും. യു.ഡി.എഫിന്‍റെ മേയർ സ്ഥാനാർഥികളായ എൻ. വേണുഗോപാലും ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാറും പരാജയപ്പെട്ടിരുന്നു. 

2020-12-16 12:30 IST

കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്‍റെ മേയർ സ്ഥാനാർഥികൾ തോറ്റു

കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്‍റെ മേയർ സ്ഥാനാർഥികൾ തോറ്റു. എൻ. വേണുഗോപാലും ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാറുമാണ് തോറ്റത്. 

2020-12-16 12:30 IST

‘കോൺഗ്രസിന്​ സർജറി വേണം’ -ടി.എൻ. പ്രതാപൻ

കോൺഗ്രസിൽ സർജറി വേണമെന്ന്​ ലോക്​സഭ എം.പി ടി.എൻ പ്രതാപൻ. കോണഗ്രസിൽ ആവശ്യമായിടത്ത്​ ശസ്​ത്രക്രിയ വേണമെന്നായിരുന്നു പ്രതാപ​െൻറ പ്രസ്​താവന.

2020-12-16 12:25 IST

കോട്ടയം ജില്ലാ പൂഞ്ഞാർ ഡിവിഷനിൽ ഷോൺ ജോർജിന് ലീഡ്

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ ഷോൺ ജോർജ് ലീഡ് ചെയ്യുന്നു. ജനപക്ഷം നേതാവ് പി.സി. ജോർജ് എം.എൽ.എയുടെ മകനാണ് ഷോൺ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.