കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

വള്ളികുന്നം: . ഞായറാഴ്ച ഉച്ചയോടെ അപ്രതീക്ഷിതമായി വീശിയ ശക്തമായ കാറ്റിൽ മരം കടപുഴകി വൻ നാശനഷ്ടമുണ്ടായി. വട്ടക്കാട് വാർഡിൽ കിണറു മുക്കിന് കിഴക്ക് വട്ടപ്പണ മഠത്തിൽ റോഡിൽ ശ്രീകൃഷ്ണഭവനത്തിൽ കൃഷ്ണൻകുട്ടിയുടെ ആഞ്ഞിലി മരം റോഡിലേക്ക് മറിഞ്ഞു. മതിലും റോഡിൽ നിന്ന വൈദ്യുതി പോസ്റ്റുകളും തകർന്നു. തറയിൽ രാമ‍ൻെറ പുരയിടത്തിൽ നിന്ന മൂന്ന് വലിയ ആഞ്ഞിലി മരങ്ങൾ കടപുഴകി സമീപവാസിയായ ശിഖ മന്ദിരത്തിലെ വീടി‍ൻെറ മതിലുകൾ പൂർണമായി തകർന്നു. വൈദ്യുതി ഇല്ലാതിരുന്ന കാരണത്താൽ വൻ ദുരന്തം ഒഴിവായി. മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി തൂണുകളും മരങ്ങളും വീണ നിലയിലാണ്. ഫോട്ടോ: മഴയിലും കാറ്റിലും മരം കടപുഴകിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.