എ.സി റോഡിൽ ഇന്ന്​ ഗതാഗതനിരോധനം

ആലപ്പുഴ: മാമ്പുഴക്കരി കോസ് വേയുടെ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്​ച രാവിലെ 10 മുതൽ വൈകീട്ട്​ ആറുവരെ എ.സി റോഡിൽ ഗതാഗത നിരോധനം. ഇതിലൂടെ പോകേണ്ട എമർജൻസി ഉൾപ്പെടെ എല്ലാവാഹനങ്ങളും പെരുന്ന-തിരുവല്ല-എടത്വ-വേഴപ്ര വഴിയും കിടങ്ങറ, വെളിയനാട്, കണ്ണാടി, വികാസ് മാർഗ്​ റോഡിലൂടെ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷൻ വഴിയും ആലപ്പുഴക്കും ചങ്ങനാശ്ശേരിയിലേക്കുള്ള വാഹനങ്ങൾ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷൻ കണ്ണാടി വികാസ് മാർഗ്​ റോഡിലൂടെ-വെളിയനാട് -കിടങ്ങറ വഴിയും വേഴപ്ര-എടത്വ-തിരുവല്ല-പെരുന്ന വഴിയും പോകണം. പരിപാടികൾ ഇന്ന്​ ആലപ്പുഴ ചക്കരക്കടവ്​ സെന്‍റ്​ ജോർജ്​ പള്ളി: കാത്തലിക്​ കരിസ്മാറ്റിക്​ സേവനസമിതിയുടെ കരിസ്മാറ്റിക്​ ദിനാചരണം-വൈകു. 4.00 പുന്നപ്ര സെന്‍റ്​ ജോൺ മരിയ വിയാനി: വേളാങ്കണ്ണി മാതാവിന്‍റെ തിരുനാൾ, ദിവ്യബലി-വൈകു. 3.30 മണ്ണഞ്ചേരി ബി.എസ്​.എൻ.എൽ ഓഫിസ്​: സൗജന്യ സിംമേള-രാവിലെ 10.00 മത്സ്യഫെഡ്​: പി.എസ്​.സി നിയമനം നടത്തണം-യു.ടി.യു.സി ആലപ്പുഴ: മത്സ്യഫെഡിൽ പി.എസ്​.സി വഴി നിയമനം നടത്തണമെന്ന് അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) സംസ്ഥാന പ്രസിഡന്‍റ്​ അനിൽ ബി.കളത്തിൽ. അതുവരെ എംപ്ലോയ്‌മെന്‍റ്​ എക്സ്​ചേഞ്ച്​ വഴി നിയമനം നടത്തണം. കഴിഞ്ഞ ആറുവർഷം കൊണ്ട് 342 താൽക്കാലിക നിയമനം നടത്തിയപ്പോൾ സംവരണ മാനദണ്ഡങ്ങൾ സർക്കാർ പാലിച്ചില്ല. ഒഴിവുണ്ടാകുമ്പോൾ 40 ശതമാനം മത്സ്യബന്ധനം ഉപജീവനമായി സ്വീകരിച്ച കുടുംബങ്ങളിലുള്ളവരെ നിയമിക്കാവൂവെന്ന മുൻതീരുമാനം അവഗണിച്ചു. ഈമാസം 30ന്​ കൊല്ലത്ത്​ സമര പ്രഖ്യാപന കൺവെൻഷൻ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.