ആലപ്പുഴ: ആലപ്പുഴയിയിൽ മന്ത്രി സജി ചെറിയാൻ പങ്കെടുക്കുന്ന പാർട്ടി-പോഷക സംഘടന പരിപാടികളിൽനിന്ന് സി.പി.എം നേതാവ് കൂടിയായ സ്ഥലം എം.എൽ.എ പി.പി. ചിത്തരഞ്ജനെ ഒഴിവാക്കിയതായി പരാതി ഉയർന്നതിന് പിന്നാലെ തിങ്കളാഴ്ച നടന്ന പരിപാടിയിൽ അവസാന നിമിഷം എം.എൽ.എയെ തിരുകിക്കയറ്റി. മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ എം.എൽ.എയെ ഒഴിവാക്കിയത് സി.പി.എം ലോക്കൽ കമ്മിറ്റിയാണ്. ഏരിയ കമ്മിറ്റി അംഗങ്ങളുടെയടക്കം പേര് നോട്ടീസിൽ വെച്ചിരിക്കെയാണ് എം.എൽ.എയെ ഒഴിവാക്കിയത്. ആലപ്പുഴ കൊമ്മാടി ലോക്കൽ കമ്മിറ്റി വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായവരെ ആദരിക്കുന്നതിനും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനും സംഘടിപ്പിച്ച പരിപാടിയിൽനിന്നാണ് ചിത്തരഞ്ജനെ ഒഴിവാക്കിയത്. വിവാദമായതോടെ മുഖ്യാതിഥിയായി ഉൾപ്പെടുത്തി. കൊമ്മാടി യുവജന വായനശാലയിൽ ഇന്നലെ നടന്ന പരിപാടിയിൽ എം.എൽ.എ പങ്കെടുക്കുകയും ചെയ്തു. മന്ത്രി സജി ചെറിയാനായിരുന്നു ഉദ്ഘാടകൻ. ചിത്തരഞ്ജനെ ഒഴിവാക്കിയത് ലോക്കൽ കമ്മിറ്റിയിലെയും ഏരിയ കമ്മിറ്റിയിലെയും ചിലർ പാർട്ടി നേതൃത്വത്തിൻെറ ശ്രദ്ധയിലെത്തിച്ചതോടെ പ്രശ്നം പരിഹരിക്കാൻ ജില്ല കമ്മിറ്റി ലോക്കൽ കമ്മിറ്റിയോട് നിർദേശിക്കുകയായിരുന്നു. ലോക്കൽ സെക്രട്ടറി എം.എൽ.എയെ ബന്ധപ്പെട്ടെങ്കിലും മുമ്പ് ഏറ്റിരുന്ന ചില പരിപാടികൾ ഉള്ളതിനാൽ മുൻകൂട്ടി അറിയിക്കാത്ത പരിപാടിയിൽ പങ്കെടുക്കാനാകുമോയെന്ന് ഉറപ്പില്ലെന്ന് അറിയിച്ചു. എങ്കിലും എം.എൽ.എയെ മുഖ്യാതിഥിയായി ഉൾപ്പെടുത്തി ലോക്കൽ കമ്മിറ്റി സമൂഹമാധ്യമ പോസ്റ്ററുകൾ തയാറാക്കി. എം.എൽ.എക്ക് മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹത്തിൻെറ നിർദേശപ്രകാരമാണ് പരിപാടിയിൽനിന്ന് ഒഴിവാക്കിയതെന്നാണ് ലോക്കൽ സെക്രട്ടറി പറയുന്നത്. പക്ഷേ, പരിപാടിക്ക് നേരത്തേ ക്ഷണിെച്ചന്ന ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം എം.എൽ.എയുമായി അടുത്ത കേന്ദ്രങ്ങൾ നിഷേധിക്കുന്നു. സമാനമായ ഒഴിവാക്കൽ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നതാണ് ഇത്തവണ വിവാദം കൊഴുപ്പിച്ചത്. ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികളുടെ സഹായ വിതരണത്തിൽ മത്സ്യത്തൊഴിലാളി യൂനിയൻ-സി.ഐ.ടി.യു സംസ്ഥാന അധ്യക്ഷനായിട്ടും ചിത്തരഞ്ജനെ അറിയിച്ചിരുന്നില്ല. സി.പി.എമ്മിലെ വിഭാഗീയതയാണ് ഒഴിവാക്കലിന് പിന്നിലെന്നാണ് വിവരം. ജി. സുധാകരൻ അമ്പലപ്പുഴയിലെ പാർട്ടി സ്ഥാനാർഥി എച്ച്. സലാമിനെ തോൽപിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ചിത്തരഞ്ജേൻറത് സുധാകരനെ ആക്രമിക്കുന്ന നിലപാടായിരുന്നില്ല. ഇതേതുടർന്നാണത്രേ സജി ചെറിയാൻ പക്ഷം ചിത്തരഞ്ജനെ 'ഒഴിവാക്കുന്നത്'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.