ഇന്ധന നികുതി കുറക്കാൻ കോൺഗ്രസിൻെറ ചക്രസ്തംഭന സമരം ആലപ്പുഴ: ഇന്ധനവില കുറക്കാതെ ജനങ്ങളുടെമേൽ ഭാരം അടിച്ചേൽപിക്കുന്നത് സംസ്ഥാന സർക്കാറിൻെറ സാമ്പത്തിക അടിയന്തരാവസ്ഥയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. യുദ്ധകാലാടിസ്ഥാനത്തിൽ പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറക്കാൻ സർക്കാർ ദുരഭിമാനം വെടിയണം. പെട്രോളിയം ഉൽപന്നങ്ങൾക്ക് നികുതി കുറച്ച് ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കണം എന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ദേശീയപാതയിൽ കളർകോട് ബൈപാസിന് സമീപം നടന്ന ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷുക്കൂർ. ഡി.സി.സി പ്രസിഡൻറ് അഡ്വ.ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, രാഷ്ട്രീയകാര്യസമിതി അംഗം എം.ലിജു, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം ഡി. സുഗതൻ, എം. മുരളി, കോശി എം. കോശി, ജോൺസൺ എബ്രഹാം, സി.കെ. ഷാജിമോഹൻ, ബി. ബൈജു, ഇ. സമീർ, എൻ. രവി, വേലഞ്ചിറ സുകുമാരൻ, കെ.ആർ. മുരളീധരൻ, തോമസ് ജോസഫ്, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, ജി. മനോജ് കുമാർ, പ്രതാപൻ പറവേലി, എ.പി. ഷാജഹാൻ, സജി കുര്യാക്കോസ്, സി.ഡി. ശങ്കർ, ബിന്ദു ബൈജു തുടങ്ങിയവർ സംസാരിച്ചു. ചേർത്തല ആശുപത്രിയിൽ സ്‌പെഷാലിറ്റി വിഭാഗം അടക്കം വീണ്ടും ചേര്‍ത്തല: കോവിഡ് ആശുപത്രിയാക്കി മാറ്റിയ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എല്ലാ വിഭാഗങ്ങളിലും ചികിത്സ പുനരാരംഭിച്ചു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ആശുപത്രി വീണ്ടും എല്ലാവര്‍ക്കുമായി തുറന്നത്. മുഴുവൻ സ്‌പെഷാലിറ്റി വിഭാഗങ്ങളിലും ഒ.പി തുടങ്ങി. ഇതിന് ആനുപാതികമായി കിടത്തിച്ചികിത്സിക്കാനും തുടങ്ങി. ഒരു വര്‍ഷം മുമ്പ് ജില്ല ദുരന്തനിവാരണ അതോറിറ്റിയാണ് ആശുപത്രി കോവിഡ് കേന്ദ്രമാക്കാന്‍ നിർദേശിച്ചത്. 150 കിടക്കയാണ് സജ്ജമാക്കിയിരുന്നത്. പിന്നീട് ഇവിടെ രോഗികള്‍ കുറഞ്ഞ സാഹചര്യത്തില്‍ മറ്റ് ചികിത്സകള്‍ തുടങ്ങാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിക്കാന്‍ നഗരസഭ ശ്രമം നടത്തിവരികയായിരുന്നു. ആശുപത്രിയെ ഘട്ടംഘട്ടമായി ദേശീയ നിലവാരത്തിലേക്കുയര്‍ത്തുമെന്ന് ചെയര്‍പേഴ്‌സൻ ഷേര്‍ളി ഭാര്‍ഗവന്‍ വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എസ്. സാബു, ലിസി ടോമി, സൂപ്രണ്ട് ഡോ.എന്‍.അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.