ആലപ്പുഴ: . അഗ്നിരക്ഷാസേനയെത്തി തീകെടുത്തി. ശനിയാഴ്ച രാവിലെ 11ന് മുല്ലാത്ത് വളപ്പ് സെയ്താലി മൻസിലിൽ അസറുദ്ദീൻെറ വീട്ടിലെ പാചകവാതക സിലിണ്ടറിനാണ് തീപിടിച്ചത്. തീയണക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് അഗ്നിരക്ഷാസേന എത്തി വെള്ളം പമ്പ് ചെയ്ത് തീകെടുത്താൻ നടത്തിയ നീക്കവും വിജയിച്ചില്ല. തുടർന്ന് സേനയിലെ ജീവനക്കാരൻ കത്തിക്കൊണ്ടിരുന്ന സിലിണ്ടറിനടുത്തെത്തി െറഗുലേറ്റർ ഓഫാക്കിയാണ് അപകടമൊഴിവാക്കിയത്. വീടിന് പുറത്താണ് ഗ്യാസ്കുറ്റി സ്ഥാപിച്ചിരുന്നത്. അഗ്നിരക്ഷ സേനാംഗങ്ങളായ ബദറുദ്ദീൻ, രഞ്ജിത്ത് കുമാർ, ബൈജു, കെ.ആർ. അനീഷ്, ജോബിൻ വർഗീസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.