കാജൽ നോബിളിനും ഗൗതം കൃഷ്​ണക്കും ഉജ്ജ്വലബാല്യം പുരസ്​കാരം

ആലപ്പുഴ: . കോവിഡ് ബാധിതർക്ക് സഹായഹസ്​തം നൽകിയതിനാണ്​ പുന്നപ്ര കാർമൽ ഇൻറർനാഷനൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഗൗതം കൃഷ്ണ അവാർഡിന്​ അർഹനായത്​. ആലപ്പുഴ കളർകോട് സനാതനപുരം അംബുജ ഭവനിൽ ഓട്ടോഡ്രൈവർ ജയദേവി​ൻെറയും അംഗൻവാടി വർക്കർ രമ്യ സുധ​ൻെറയും മകനാണ്. ഏകാംഗ തെരുവുനാടകങ്ങൾ അവതരിപ്പിച്ച് സമ്മാനം നേടിയിട്ടുണ്ട്. കാർമൽ ഇൻറർനാഷനൽ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി ഗൗരി കൃഷ്ണയാണ്​ സഹോദരി. ആലപ്പുഴ സൻെറ്​ ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ്​ വിദ്യാർഥിനി കാജൽ നോബിൾ പുന്നപ്ര കളത്തിൽ അധ്യാപക ദമ്പതികളായ കെ.ജെ. നോബി​ൻെറയും എലിസബത്ത് ബേബിയുടെയും മകളാണ്​. ക്വിസ്, പ്രസംഗം, ഉപന്യാസരചന, കവിതരചന, കഥരചന, കവിത ആലാപനം, കഥാപ്രസംഗം, മാഗസിൻ രചന തുടങ്ങി വിവിധ ഇനങ്ങളിലെ സംസ്ഥാനതലത്തിലടക്കം നിരവധി സമ്മാനം നേടിയിട്ടുണ്ട്​. ആലപ്പുഴ നഗരസഭ 2018ൽ കുട്ടികൾക്ക്​ സംഘടിപ്പിച്ച മോഡൽ പാർലമൻെറിലെ മികച്ച പാർലമെ​േൻററിയനായിരുന്നു. സഹോദരി: കാവ്യ നോബിൾ. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്​ച ജവഹർ ബാലഭവനിൽ നടക്കുന്ന ശിശുദിന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അരുന്ധതി ആർ. നായർ ഉദ്ഘാടനം ചെയ്യും. എച്ച്​. സലാം എം.എൽ.എ ഉജ്ജ്വലബാല്യം പുരസ്​കാരം നൽകും. APL kajol noble കാജൽ നോബിൾ goutham krishna ഗൗതം കൃഷ്​ണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.