രാമങ്കരിയിൽ സി.പി.എം വിഭാഗീയത രൂക്ഷം; ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിക്ക്​ മർദനമേറ്റു

സംഘർഷത്തിൽ കാർ അടിച്ചുതകർത്തു, സ്​കൂട്ടർ കത്തിച്ചു കുട്ടനാട്: രാമങ്കരിയിൽ സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമായതോടെ വീണ്ടും സംഘർഷം. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കെ.ടി. ശരവണനെയും (30) സംഘത്തെയും എ.സി റോഡില്‍ കാര്‍ തടഞ്ഞ്​ മർദിച്ചു. ഒപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ നേതാക്കളായ രഞ്ജിത്ത് രാമചന്ദ്രന്‍ (28), ജിത്ത് (37) എന്നിവര്‍ക്കും പരിക്കുണ്ട്. കാറി​ൻെറ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. ശരണവ​ൻെറ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ അർധരാത്രിക്കുശേഷം കത്തിച്ചു. പരാതിയിൽ ​​പൊലീസ്​ കേസെടുത്തു. ഒക്‌ടോബര്‍ മൂന്നിന് സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ രാമങ്കരി പഞ്ചായത്ത് അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ സജീവ് ഉതുംതറ, പാര്‍ട്ടി അംഗം പ്രവീണ്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നവര്‍ക്ക് നേരെയാണ് ഇത്തവണ ആക്രമണമുണ്ടായത്​. അടിയേറ്റ് എതിര്‍പക്ഷത്തുള്ള ചെറുപ്പക്കാരനും മുഖത്ത് പരിക്കേറ്റതായി പറയുന്നു. സംഘര്‍ഷത്തിന് ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നതായി ഇരുപക്ഷവും ആക്ഷേപം ഉന്നയിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ പള്ളിക്കൂട്ടുമ്മ ജങ്​ഷനു സമീപമാണ്​ സംഘര്‍ഷത്തിന് തുടക്കം. മങ്കൊമ്പില്‍നിന്ന്​ രാമങ്കരിയിലേക്ക് പോകും വഴി പള്ളിക്കൂട്ടുമ്മക്ക്​ സമീപമുള്ള ഹോട്ടലിന് മുന്നില്‍വെച്ചാണ് സംഭവമെന്ന് ശരവണ​ൻെറ പരാതിയില്‍ പറയുന്നു. മുന്‍ പരിചയമുള്ളയാള്‍ കൈകാണിച്ച് കാര്‍ നിര്‍ത്തിച്ചു. താക്കോല്‍ ഊരിയെടുത്ത് മർദിക്കാന്‍ തുടങ്ങുകയായിരുന്നു. കാറി​ൻെറ ചില്ലുകള്‍ തകര്‍ത്തു. പുറത്തിറങ്ങിയ തന്നെയും സുഹൃത്തുക്കളെയും അടിച്ചവശരാക്കി. പ്രവീണ്‍, പ്രദീപ്, സന്ദീപ് തുടങ്ങി പത്തോളം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇവരുടെ കൈക്ക്​ പരിക്കുണ്ട്. സംഭവത്തിനുശേഷം സി.പി.എം നേതാക്കളും പൊലീസും സ്ഥലത്തെത്തി ശരവണനെയും സംഘത്തെയും ചങ്ങനാശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സ നല്‍കിയ ശേഷം വീട്ടില്‍ കൊണ്ടാക്കി. രാത്രി ഒന്നരയോടെ ശരവണ​ൻെറ വീട്ടില്‍ ഭാര്യ അശ്വതിയുടെ സ്‌കൂട്ടര്‍ കത്തിക്കുകയായിരുന്നു. ശരവണ​ൻെറ മാതാവ്​ ഷൈലയാണ് ബഹളം കേട്ടു നോക്കുമ്പോള്‍ സ്‌കൂട്ടര്‍ കത്തുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ശരവണനെ വിളിച്ചുണര്‍ത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് തീകെടുത്തിയത്. വിവരമറിഞ്ഞ് പൊലീസും അഗ്​നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തിലടക്കം ശാസ്ത്രീയ പരിശോധന നടത്തിയതായി രാമങ്കരി പൊലീസ്​ പറഞ്ഞു. വിരലടയാള വിദഗ്​ധരും ഫോറൻസിക്​ സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു. സംഭവസ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്​. കനത്തമഴയും ഇടിയും കാരണം കാമറകളിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നതായി പൊലീസ്​ പറഞ്ഞു. സംഘര്‍ഷം വ്യാപിക്കുന്നത് പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ട്. APL scooter fire ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കെ.ടി. ശരവണ​ൻെറ ഭാര്യയുടെ സ്​കൂട്ടർ കത്തിച്ചനിലയിൽ APL car attack ശരവണ​ൻെറ കാറി​ൻെറ ചില്ല്​ അടിച്ചുതകർത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.