ജനജാഗരണ്‍ അഭിയാന്‍ പദയാത്രക്ക്​ ഉജ്ജ്വല തുടക്കം

തുറവൂർ: വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ എ.ഐ.സി.സിയുടെ ദേശീയ കാമ്പയ​ി​ൻെറ ഭാഗമായി ജനജാഗരണ്‍ അഭിയാന്‍ പദയാത്രക്ക്​ ജില്ലയിൽ ഉജ്ജ്വല തുടക്കം. മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പദയാത്രയില്‍ ആയിരങ്ങൾ ആദ്യദിനത്തില്‍ അണിചേർന്നു. ചേര്‍ത്തല നിയോജക മണ്ഡലത്തിലെ പൊന്നാംവെളിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്​ പ്രവര്‍ത്തകരെത്തി. ​െചാവ്വാഴ്​ച വൈകീട്ട്​ നാലിന്​ പദയാത്ര ആരംഭിച്ച് അൽപദൂരം പിന്നിട്ടതോടെ മഴയെത്തി. മഴയ​ത്തും ആവേശം ചോരാതെയാണ്​ പദയാത്ര മുന്നേറിയത്​. രമേശ് ചെന്നിത്തലക്ക്​ പിന്നിലായി പ്രവര്‍ത്തകരുടെ ​ൈകയിൽ മൂവര്‍ണക്കൊടി പാറിച്ചു. പൊന്നാംവെളിയില്‍ നടന്ന യോഗത്തില്‍ ചെന്നിത്തല സംസാരിച്ചു. ഡി.ഡി.സി പ്രസിഡൻറ്​ ബി. ബാബുപ്രസാദ്, കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതി അംഗങ്ങളായ ഷാനിമോള്‍ ഉസ്മാന്‍, എം. ലിജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം.ജെ. ജോബ്, കെ.പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യദിവസത്തെ പദയാത്രയുടെ സമാപനസമ്മേളനം തുറവൂരില്‍ കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.സിസി പ്രസിഡൻറ്​ ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. ബുധനാഴ്​ച രാവിലെ സ്വാതന്ത്ര്യസമര സേനാനികള്‍, സാംസ്‌കാരിക നായകന്മാര്‍ അധഃസ്ഥിത, പട്ടികജാതി-വര്‍ഗ, പിന്നാക്ക വിഭാഗങ്ങളുടെ പ്രതിനിധികള്‍ എന്നിവരുമായി ചെന്നിത്തല ആശയവിനിമയം നടത്തും. തുടര്‍ന്ന് തുറവൂരില്‍നിന്ന് ആരംഭിക്കുന്ന പദയാത്ര പാട്ടുകുളം വഴി ഉച്ചക്ക്​ 12.30ന് മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശമേറ്റ കുത്തിയതോട് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമാപിക്കും. മോദി സർക്കാർ രാജ്യത്തി​ന്​ ഭാരമായി -രമേശ്​ ചെന്നിത്തല തുറവൂർ: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്​ ഭാരമായി തീർന്നുവെന്ന്​ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചേര്‍ത്തല പൊന്നാംവെളിയില്‍ ആരംഭിച്ച ജനജാഗരണ്‍ അഭിയാന്‍ പദയാത്രയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമൻെറിൽ പാസാക്കുകയും ചര്‍ച്ച കൂടാതെ റദ്ദാക്കുകയും ചെയ്ത നടപടി ജനാധിപത്യത്തിന് വെല്ലുവിളിയാണ്​. രാജ്യത്തെ നിയന്ത്രിക്കുന്നത് അംബാനിമാരും അദാനിമാരുമാണ്. കോവിഡ് പ്രതിസന്ധിയിലും പ്രകൃതിക്ഷോഭത്തിലും സാമ്പത്തിക പ്രതിസന്ധിയിലായ സാധാരണക്കാരെ കൊള്ളയടിക്കുകയാണ് സംസ്ഥാന സര്‍ക്കാർ. ഇന്ധന നികുതി കുറക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകുന്നില്ല. എല്ലാ മേഖലകളെയും കൊള്ളയടിച്ച്​ മുന്നോട്ട് പോകുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ ജനജീവിതം നരകതുല്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.