ആലപ്പുഴ: സ്വർണം, ഡയമണ്ട്, അമൂല്യ രത്നങ്ങൾ എന്നിവയിൽ തീർത്ത വൈവിധ്യമാർന്ന ആഭരണങ്ങളുടെ കമനീയ ശേഖരവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭരണ കലാപ്രദർശന-വിൽപന മേളക്ക് തുടക്കമായി. പൗരാണിക പാരമ്പര്യമുള്ള അമൂല്യ ആഭരണങ്ങൾ പ്രദർശനത്തെ വേറിട്ടതാക്കുന്നു. താലി ആഭരണങ്ങളുടെ പ്രദർശനം, മാണിക്യ -മരതക രത്നക്കല്ലുകളുടെ വൻശേഖരം എന്നിവയെല്ലാം മേളയിലുണ്ട്. ഈ മാസം 20 വരെ ആലപ്പുഴ ഷോറൂമിൽ സംഘടിപ്പിച്ചിരിക്കുന്ന മേളയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ സൗമ്യാരാജ് നിർവഹിച്ചു. ആലപ്പുഴ ഷോറൂം ഹെഡ് വി.വി. അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബി.അജേഷ്, വൈ.ഡബ്ല്യൂ.സി.എ പ്രസിഡൻറ് എലിസബത്ത്, സത്യസായി സേവ സംഘം ജില്ല കോഓഡിനേറ്റർ ലത ബാബു, സോണൽ ഹെഡ് എം.പി ജാഫർ തുടങ്ങിയവർ സംബന്ധിച്ചു. പ്രദർശന വിപണന കാലയളവിൽ ആഭരണങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേക ഡിസ്കൗണ്ടും ആകർഷകമായ സമ്മാനങ്ങളും നൽകുമെന്ന് ഷോറും ഹെഡ് വി.വി അബ്ദുൽ സലീം പറഞ്ഞു. APL MALABARGOLD മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭരണ കലാപ്രദർശന - വിൽപന മേള നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.