മാരാരിക്കുളം: പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19ാം വാർഡ് കാട്ടൂർ തെക്കേ പാലക്കൽ വീട്ടിൽ സെബാസ്റ്റ്യനാണ് (നെബിൻ -41) പിടിയിലായത്. മണ്ണഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റ്. ആലപ്പുഴ ഡെപ്യൂട്ടി െപാലീസ് സൂപ്രണ്ട് എൻ.ആർ. ജയരാജിൻെറ നേതൃത്വത്തിൽ മണ്ണഞ്ചേരി െപാലീസ് ഇൻസ്പെക്ടർ പി.കെ. മോഹിത്, പ്രിൻസിപ്പൽ എസ്.ഐ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർ അശോകൻ, അസി. സബ് ഇൻസ്പെക്ടർ സുധീർ, സിവിൽ െപാലീസ് ഓഫിസർമാരായ ശ്രീജിത്, കൃഷ്ണകുമാർ, വനിത സിവിൽ െപാലീസ് ഓഫിസർ പ്രീത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. പടം: പ്രതി. ഹോസ്റ്റലില്‍ മാനസികപീഡനം; വിദ്യാർഥിനിയുടെ മനോനില തെറ്റിയെന്ന് അമ്പലപ്പുഴ: പട്ടികജാതി ഹോസ്റ്റലിലെ മാനസിക പീഡനത്തെത്തുടർന്ന് പ്ലസ് വണ്‍ വിദ്യാർഥിനിയുടെ മാനസികനില തെറ്റിയതായി പരാതി. പുന്നപ്ര വാടക്കലിലെ ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്റ്റലിലാണ് സംഭവം. കുട്ടിയുടെ ഇടപെടലുകളിൽ അസ്വഭാവികത പ്രകടമായതോടെ സ്കൂൾ അധികൃതർ വീട്ടുകാരെ വിളിച്ചുവരുത്തി വീട്ടിലേക്ക് വിടുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാർഥിനി ഇപ്പോള്‍ വീട്ടില്‍ കഴിയുകയാണ്. ജാതീയമായി ആക്ഷേപിച്ചതാണ് കുട്ടിയുടെ മാനസികനില തെറ്റാന്‍ കാരണമെന്നാണ് പിതാവ് പറയുന്നത്. ഹോസ്റ്റൽ വാർഡൻ, ട്യൂട്ടർ, സൂപ്രണ്ട്, ക്ലർക്ക് എന്നിവർ ചേർന്നാണ് മകളെ മാനസികമായി പീഡിപ്പിക്കുകയും ജാതീയമായി ആക്ഷേപിച്ചതെന്നും പിതാവ് അമ്പലപ്പുഴ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. കലക്ടര്‍ക്കും പരാതി നല്‍കി. ഹോസ്റ്റലില്‍ കുട്ടിക്ക് മാനസിക പീഡനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പ്രിന്‍സിപ്പല്‍ ബിന്ദു പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.