കായംകുളം: ഘടകം സംബന്ധിച്ച് വ്യക്തതയില്ലാതായതോടെ യു. പ്രതിഭ എം.എൽ.എ സി.പി.എം സമ്മേളനങ്ങളിൽനിന്ന് പുറത്ത്. തകഴി ഏരിയ കമ്മിറ്റി അംഗമായിരുന്ന ഇവരെ പ്രവർത്തന സൗകര്യം പരിഗണിച്ച് കായംകുളം ഏരിയയിൽ ഉൾപ്പെടുത്തുകയായിരുന്നു. കമ്മിറ്റിയിൽ ഉൾപ്പെടുത്താതെ ക്ഷണിതാവാക്കിയായിരുന്നു ഈ മാറ്റം. ഘടകം നിശ്ചയിച്ച് നൽകിയതുമില്ല. ഇതോടെയാണ് സമ്മേളന നടപടികളിൽനിന്ന് പുറത്തായത്. ഏരിയ ഘടകത്തിലായിരുന്നതിനാൽ ലോക്കൽ സമ്മേളനത്തിലും പെങ്കടുക്കാനായിരുന്നില്ല. തകഴിയിൽ പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കുന്നില്ലെന്ന് പരാതി വന്നതോടെയാണ് സംസ്ഥാന കമ്മിറ്റി ഇടപെട്ട് കായംകുളത്തേക്ക് മാറ്റിയത്. പ്രവർത്തനം തുടങ്ങിയതുമുതൽ പാർട്ടിയിലെ ചിലരുമായി അഭിപ്രായവ്യത്യാസവും ഉടലെടുത്തു. ഇത് പലപ്പോഴും പരസ്യ ഏറ്റുമുട്ടലിനും കാരണമായി. എം.എൽ.എയുടെ പ്രവർത്തന വീഴ്ചകൾ ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ ഭാരവാഹികൾ സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെ വിഷയം വഷളാകുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേതൃത്വം ഇടപെട്ട് താൽക്കാലിക പരിഹാരം ഉണ്ടാക്കിയെങ്കിലും ഭിന്നത വീണ്ടും രൂക്ഷമായി. സമ്മേളനങ്ങളിൽനിന്ന് ഒഴിവാക്കിയതിനെതിരെ പരാതിയുമായി എം.എൽ.എ നേതൃത്വത്തെ സമീപിച്ചതായും സൂചനയുണ്ട്. ഏരിയ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസമാണ് എം.എൽ.എയുടെ ചിറകരിയാൻ കാരണം. ഏരിയ സമ്മേളനത്തിൽനിന്ന് ഒഴിവാക്കിയതിലൂടെ ജില്ല സമ്മേളന പ്രതിനിധിയാകുന്നതിനും അവസരമില്ല. ശനി, ഞായർ ദിവസങ്ങളിലായി കണ്ടല്ലൂരിൽ നടക്കുന്ന സമ്മേളനത്തിൽ എം.എൽ.എക്കെതിരെ ഒരുവിഭാഗം രൂക്ഷ വിമർശനം ഉയർത്തുമെന്ന് സൂചനയുണ്ട്. മണ്ഡലത്തിലെ വികസനം, എം.എൽ.എ ഒാഫിസ്, മന്ത്രിമാരെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ചത്, മാധ്യമങ്ങളെ അടച്ചാക്ഷേപിച്ചത് തുടങ്ങിയ വിഷയങ്ങളാണ് വിമർശകർ നിരത്തുന്നത്. ഇതിനെ പ്രതിരോധിക്കാൻ എം.എൽ.എ അനുകൂലികളും നീക്കം നടത്തുന്നുണ്ട്. വാഹിദ് കറ്റാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.