നഴ്സിനെ കടന്നുപിടിച്ച ഡ്രൈവർക്കെതിരെ കേസ്​

അമ്പലപ്പുഴ: ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനെ കടന്നുപിടിച്ച ആരോഗ്യവകുപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു. സ്റ്റാഫ് നഴ്സ് പരാതിക്ക് പിന്നാലെ മൊഴി നൽകിയതോടെയാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ്​ സെന്ററിലെ ഡ്രൈവർ രമേശനെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സസ്​പെൻഡ്​ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രമേശൻ തന്നെ കയറിപ്പിടിച്ചെന്നാണ് ഇവർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർക്ക് നൽകിയ പരാതിയിൽ പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.