അരൂര്‍: വല്ലേത്തോട് ഭാഗത്തെ തണ്ണിമത്തന്‍ ഗോഡൗണില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ആറ് ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് ജോലിക്കാര്‍ പിടിയിലായി. കൊച്ചി രാമേശ്വരം വില്ലേജില്‍ കണ്ടോത്തുപറമ്പില്‍ ഷാരോണ്‍ കൊറിയ (21), കുത്തിയതോട് വെളിയില്‍ നികര്‍ത്തില്‍ ഷാഹുല്‍(22) എന്നിവരാണ് പിടിയിലായത്. കുത്തിയതോട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.എക്‌സ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്. എഴുപുന്ന പാറായി കവലയില്‍നിന്ന് നാലുകുളങ്ങര ഭാഗത്തേക്ക് പോകുന്ന റോഡില്‍ വല്ലേത്തോട് പാലത്തിന് സമീപമാണ് തണ്ണിമത്തന്‍ ഗോഡൗണ്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ച നടത്തിയ പരിശോധനയില്‍ പ്രിവന്‍റിവ് ഓഫിസര്‍മാരായ സുമേഖ്, വി.എം. ജോസഫ്, മറ്റ് ഉദ്യോഗസ്ഥരായ ഓംകാര്‍നാഥ്, ഷഫീഖ്, സൈനു, ഷൈനി എന്നിവര്‍ പങ്കെടുത്തു. ചിത്രം - ഹഷീഷ് ഓയിലുമായി എക്‌സൈസ് പിടിയിലായ ഷാരോണ്‍ കൊറിയയും ഷാഹുലും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.