അഗ്​നിരക്ഷാസേനക്ക്​ കരുത്തായി അത്യാധുനിക വാഹനം

ആലപ്പുഴ: അഗ്​നിരക്ഷാസേനക്ക്​ കരുത്തായി അത്യാധുനിക വാഹനമെത്തി. അപകടത്തിൽപെടുന്ന വാഹനം മറിഞ്ഞാൽ വായു നിറക്കുന്ന പ്രത്യേകതരം ബാഗിന്റെ സഹായത്തോടെ 25 ടൺ വരെ ഭാരമുള്ള വാഹനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ഉയർത്താൻ കഴിയും. അഡ്വാൻസ്ഡ് റെസ്‌പോൺഡ്​സ്​ ടെൻഡർ (എ.ആർ.ടി) എന്ന വാഹനമാണ്​ എത്തിയത്​. അപകടത്തിൽപെട്ട വാഹനത്തെ റോഡിൽനിന്ന് വലിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിക്കാനും സംവിധാനമുണ്ട്​. പാചകവാതകം, അമോണിയ പ്ലാന്‍റ്​ എന്നിവയുടെ ചോർച്ച ഉൾപ്പെടെയുള്ളവ പടർന്നാൽ വാതകത്തി‍ൻെറ സാന്ദ്രത മനസ്സിലാക്കാനുള്ള ഉപകരണവുമുണ്ട്​. ടാങ്കർ വാഹനങ്ങളിലെ വാതകച്ചോർച്ച നിയന്ത്രണവിധേയമാക്കാനുള്ള ഉപകരണങ്ങൾ, മുറിക്കുള്ളിലും കിണറുകളിലും മറ്റും വിഷവാതക ചോർച്ചയുണ്ടായാൽ വിഷവാതകം പുറന്തള്ളാനും ശുദ്ധവായു കടത്തിവിടാനുമുള്ള യന്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്​. രാസവസ്തുക്കൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനുള്ള സ്യൂട്ട്, കിണറുകൾ, കുളങ്ങൾ എന്നിവയിൽ അകപ്പെടുന്നവരെ രക്ഷിക്കാനുള്ള ഓക്‌സിജൻ സിലിണ്ടറുമുണ്ട്​. ആലപ്പുഴ, കായകുളം സ്റ്റേഷനുകളിലാണ്​ എ.ആർ.ടി വാഹനമുള്ളത്​. സംസ്ഥാനത്ത് 23 വാഹനം വിതരണം ചെയ്തതിൽ രണ്ടെണ്ണമാണ്​ ജില്ലക്ക്​ കിട്ടിയത്​. ആലപ്പുഴ അഗ്​നിരക്ഷാസേന നിലയത്തിൽ നടന്ന ചടങ്ങിൽ എച്ച്​. സലാം എം.എൽ.എ ഫ്ലാഗ്​ ഓഫ്​ ചെയ്തു. ജില്ല ഫയർ​ ഓഫിസർ കെ.ബി. അഭിലാഷ്​, സ്റ്റേഷൻ ഓഫിസർ പി.ബി. ​വേണുക്കുട്ടൻ, വാർഡ്​ കൗൺസിലർ സതീദേവി എന്നിവർ പ​​ങ്കെടുത്തു. APL fire force ആലപ്പുഴയിലെ അഗ്​നിരക്ഷാസേന നിലയത്തിലെ അത്യാധുനിക വാഹനത്തി‍ൻെറ ഫ്ലാഗ്​ ഓഫ്​ എച്ച്​. സലാം എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.