ചെങ്ങന്നൂർ: ഭക്ഷണമുപേക്ഷിച്ച് നോമ്പുകാലത്ത് ഇടവകയിലെത്തിച്ച നേർച്ച തുകയുപയോഗിച്ച് വിദ്യാർഥിക്ക് സൈക്കിൾ സമ്മാനിച്ചു. സെന്‍റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിലാണ് മാതൃകപരമായ പ്രവർത്തനം. നോമ്പുകാലയളവിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ ഒരുനേരമെങ്കിലും ഉപവസിച്ച് പ്രാർഥനയിൽ പങ്കാളികളാകണമെന്ന് വികാരി ഫാ. ജോസ് കരിക്കം ഇടവകയിലെ വിശ്വാസികളോട് അഭ്യർഥിച്ചിരുന്നു. അങ്ങനെയുള്ള തുകയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചത്. ഞായറാഴ്ച വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ ഫാ. ജോസ് കരിക്കം സൈക്കിളും ഭക്ഷ്യധാന്യക്കിറ്റും വിതരണം ചെയ്തു. ഡോ. ജോൺസൺ വി. ഇടിക്കുള അധ്യക്ഷതവഹിച്ചു. പോൾ സി.വർഗീസ് സംസാരിച്ചു. 2020ൽ ലോക്ഡൗൺ കാലത്തെ, ദുഖഃവെള്ളി ദിനത്തിൽ ഇടവകയിലെ പൊതു ശുശ്രൂഷ ഒഴിവാക്കിയിരുന്നു. അതിനാൽ ആ ദിനത്തിലെ പ്രത്യേക കഞ്ഞിക്ക് ചെലവാകുന്ന തുകയുടെ ഭക്ഷ്യധാന്യങ്ങൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരുപ്പുകാർക്കുവേണ്ടി ഡി.വൈ.എഫ്.ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിന് വികാരി ഫാ. ഷിജു മാത്യുവിന്‍റെ നേതൃത്വത്തിൽ ഇടവക നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.