മേയ് ദിനാചരണം

ചാരുംമൂട്: സാർവദേശീയ തൊഴിലാളി ദിനാചരണ ഭാഗമായി ചാരുംമൂട് മേഖലയിൽ മേയ്‌ ദിന റാലികളും സമ്മേളനങ്ങളും നടന്നു. ചുനക്കര പഞ്ചായത്തി‍ൻെറ നേതൃത്വത്തിൽ നടന്ന റാലി ശ്രദ്ധേയമായി. പോസ്റ്റ്​ ഓഫിസ് ​ജങ്ഷനിൽനിന്ന്​ തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകർമ സേന അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുത്ത റാലി പഞ്ചായത്ത് ഓഫിസ് ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സബീന റഹീം അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ്​ കെ.ആർ. അനിൽകുമാർ മേയ് ദിന സന്ദേശം നൽകി. സി.ഐ.ടി.യുവി‍ൻെറ നേതൃത്വത്തിൽ നടന്ന റാലി പാലത്തടം ജങ്ഷനിൽനിന്ന്​ ആരംഭിച്ച് ചാരുംമൂട് ടൗൺചുറ്റി സമാപിച്ചു. സമ്മേളനം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ജി. രാജമ്മ ഉദ്ഘാടനം ചെയ്തു. വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.ഐ ഓഫിസിൽനിന്ന്​ ആരംഭിച്ച റാലി ടൗൺചുറ്റിയാണ് സമാപിച്ചത്. സമ്മേളനം സി.പി.ഐ മണ്ഡലം സെക്രട്ടറി ജി. സോഹൻ ഉദ്ഘാടനം ചെയ്തു. ഫോട്ടോ: ചുനക്കര പഞ്ചായത്തി‍ൻെറ ആഭിമുഖ്യത്തിൽ നടന്ന മേയ്ദിന റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.