രാഷ്ട്രീയവും കൃഷിയും സമന്വയിപ്പിച്ച്​ ഇ.വി. തിലകൻ​

അരൂർ: സി.പി.ഐ നേതാവ് ഇ.വി. തിലകന് വേറിട്ടതല്ല കൃഷിയും രാഷ്ട്രീയ പ്രവർത്തനവും. അരൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡ് മെംബർ കൂടിയായ തിലകന്​ പച്ചക്കറി കൃഷിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ നൂറുനാവാണ്​. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറി എല്ലാവർക്കും ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് സ്വന്തം അനുഭവം മുൻനിർത്തി തിലകൻ വാദിക്കും. വളരെക്കുറച്ച് സ്ഥലമുള്ളവർക്കും കിഴങ്ങുവർഗങ്ങളും വിളയിക്കാനാകും. മൂന്നുവർഷംകൊണ്ട് കായ്ക്കുന്ന പ്ലാവുകൾ, മാവുകൾ, തെങ്ങുകൾ ഇതെല്ലാം നാട്ടിൽ ലഭ്യമാണ്​. കൃഷിചെയ്യാൻ ഇത്തിരി മണ്ണും മനസ്സും മതി. ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂർ ചെലവഴിക്കാൻ തയാറായാൽ മുറ്റത്ത് പൊന്നുവിളയിക്കാൻ കഴിയും. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ പുറത്തുനിന്ന് വാങ്ങിയിട്ട് വർഷങ്ങളായെന്ന്​ തിലകൻ സാക്ഷ്യപ്പെടുത്തുന്നു. റേഷൻകട നടത്തുന്ന തിലകൻ സി.പി.ഐ അരൂർ മണ്ഡലം സെക്രട്ടേറിയറ്റ് മെംബറാണ്. എല്ലാ തിരക്കുകൾക്കിടയിലും മണ്ണിൽ പണിയെടുക്കുന്നത് ഒരു സുഖമാണെന്ന് ഇദ്ദേഹം പറയുന്നു. പച്ചക്കറി കൃഷി പ്രചരിപ്പിക്കാനും സമയം കണ്ടെത്തും. വീട്ടിൽ വരുന്നവർക്ക്​ കാർഷികവിഭവങ്ങൾ നൽകുകയും ചെയ്യും. APL THILAKAN KRISHI അരൂർ പഞ്ചായത്ത് മൂന്നാംവാർഡ് മെംബർ സിമിലിന്​ തിലകൻ വീട്ടിലെ ചീരനൽകുന്നു സുജിത്തിനെ അഭിനന്ദിക്കാൻ ദലീമ എം.എൽ.എ എത്തി അരൂർ: ഇംഗ്ലണ്ടിലേക്ക് പറക്കും മുമ്പേ അഭിനന്ദനങ്ങളുമായി ദലീമ എം.എൽ.എ സുജിത്തിനെ കാണാൻ വീട്ടിലെത്തി. ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീമിന്‍റെ ഗോൾകീപ്പാറായി കേരളത്തിൽനിന്ന്​ യോഗ്യത നേടിയ അരൂർ കാട്ടാമ്പള്ളിക്കളത്തിൽ പി.കെ. ശശിയുടെയും ചിന്നയുടെയും ഇളയ മകൻ സുജിത് ചൊവ്വാഴ്ച ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കും മുമ്പാണ്​ 'മാധ്യമം' വാർത്ത ശ്രദ്ധയി​ൽപെട്ടതിനെ തുടർന്ന്​ ദലീമ എത്തിയത്. പൊന്നാട നൽകി ആദരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. വിജയകുമാരി, സി.പി.എം ചന്തിരൂർ എൽ.സി സെക്രട്ടറി പ്രകാശൻ, പട്ടികജാതി ക്ഷേമസമിതി അരൂർ ഏരിയ സെക്രട്ടറി എം. മനോജ് എന്നിവരും വീട്ടിലെത്തി പൊന്നാട അണിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.