ആലപ്പുഴ: ജില്ലയില്‍ 338 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 315 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരായി. 20 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 545 പേര്‍ രോഗമുക്തരായി. നിലവിൽ 3293 പേര്‍ ചികിത്സയിലുണ്ട്. ചൂട്: മുന്‍കരുതല്‍ വേണം -ആരോഗ്യവകുപ്പ് ആലപ്പുഴ: വേനല്‍ച്ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ജമുന വര്‍ഗീസ് അറിയിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: * ചൂടു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ധാരാളം വെള്ളം കുടിക്കണം. *തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. * ഉപ്പിട്ട കഞ്ഞിവെള്ളം, മോരുംവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയ പാനീയങ്ങള്‍ ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാന്‍ സഹായകമാണ്. * കാര്‍ബണേറ്റഡ് കൃത്രിമപാനീയങ്ങള്‍ ഒഴിവാക്കണം. * വീട്ടില്‍ പാനീയങ്ങള്‍ തയാറാക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. * സാലഡ്, ചട്‌നി തുടങ്ങി പാചകം ചെയ്യാതെ കഴിക്കുന്ന ഭക്ഷണസാധനങ്ങളിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. * പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക. പഴങ്ങളുടെയും മറ്റും തൊലി/തോട് നീക്കുന്നതിന് മുമ്പ് കഴുകാന്‍ ശ്രദ്ധിക്കണം. * ജലദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ കുടിവെള്ളം ശേഖരിച്ച് വെക്കുന്ന പാത്രങ്ങള്‍ വശങ്ങള്‍ ഉള്‍പ്പെടെ നന്നായി തേച്ചു കഴുകണം. പാത്രം മൂടി വെക്കണം. കുടിവെള്ളം ശേഖരിച്ച് വെക്കുന്ന പാത്രം വളര്‍ത്തു മൃഗങ്ങള്‍ കടക്കാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കണം. * ആഹാരസാധനങ്ങള്‍ ഈച്ച കടക്കാത്ത വിധം മൂടി സൂക്ഷിക്കണം. * വയറിളക്കത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ നിർദേശാനുസരണം ചികിത്സ നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.