കോവിഡ് പ്രതിരോധത്തി​െൻറ ഭാഗമായി അടഞ്ഞുകിടന്ന കോളജുകൾ തുറന്നപ്പോൾ ആലപ്പുഴ സെൻറ് ജോസഫ് വിമൻസ് കോളജിൽ ശരീരോഷ്മാവ് പരിശോധിച്ച് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നു

ഉണർവോടെ കലാലയങ്ങൾ

ആലപ്പുഴ: നീണ്ടനാളത്തെ ഇടവേളക്ക്​ അവധിനൽകി കലാലയത്തിൽ വിദ്യാർഥിക​െളത്തി. ഓൺലൈൻ പഠനത്തിനുശേഷം ക്ലാസി​െലത്തിയ ഇവരെ ആദ്യദിനം വരവേറ്റത്​ പ്രാക്​ടിക്കൽ പരീക്ഷയാണ്​. ബിരുദം, ബിരുദാനന്തരം അവസാനവർഷ വിദ്യാർഥികളുടെ പ്രാക്​ടിക്കൽ പരീക്ഷയാണ്​ നടന്നത്​. ചിലയിടങ്ങളിൽ പരീക്ഷയുടെ സമയക്രമത്തിന്​ അനുസരിച്ചാണ്​ ക്ലാസുകൾ ആരംഭിച്ചത്​.

ആലപ്പുഴ എസ്​.ഡി. കോളജിൽ ഒന്നും രണ്ടും ബിരുദ ക്ലാസുകൾ ഇല്ലാതിരുന്നതിനാൽ ക്ലാസ്​ മുറികൾ പലതും ഒഴിഞ്ഞുകിടന്നു. പി.ജി. ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കുറവായതിനാൽ സാമൂഹിക അകലം പാലിച്ച്​ ഒരു ബെഞ്ചിൽ രണ്ടുപേർ വീതം ഇരുത്തിയാണ്​ ക്ലാസ്​ നടന്നത്​. രക്ഷിതാക്കളുടെ സമ്മത​പത്രവും ഐ.ഡി കാർഡും പരിശോധിച്ചാണ്​ കുട്ടികളെ കോളജിലേക്ക്​ കടത്തിവിട്ടത്​. തെർമൽ സ്​കാനിങ്ങിന്​ പിന്നാലെ കൈകൾ സാനി​െറ്റെസർ പുരട്ടി അണുമുക്തമാക്കി. നിർബന്ധമായും മാസ്​ക്​ ധരിക്കണം. ഇടക്ക്​ മാറ്റുകയോ, കൂടെനിന്ന്​ ഫോ​ട്ടോയെടുക്കുകയോ ചെയ്യരുത്​. ഭക്ഷണമടക്കം ഒരുവസ്​തുവും കൈമാറരു​ത്​ അധ്യാപകർ മാർഗനിർദേശം നൽകി.

പാഠഭാഗങ്ങൾ കേട്ടും എഴുതിയും അകലംപാലിച്ച്​ സൗഹൃദം പുതുക്കിയുമാണ്​ അവർ കലാലയത്തിൽ മണിക്കൂറുകൾ ചെലഴിച്ചത്​. വിവിധ ക്ലാസുകളിലായി 80 ശതമാനം കുട്ടികൾ ഹാജരായെന്ന്​ അധികൃതർ അറിയിച്ചു. ഇതിനൊപ്പം കോളജി​െൻറ ഹോസ്​റ്റലുകളും സമീപത്തെ സ്വകാര്യ ഹോസ്​റ്റലുകളും തുറന്നു​.

ആലപ്പുഴയിൽ വനിത കലാലയമായ സെൻറ്​ ജോസഫ്​സ് കോളജിൽ ആദ്യദിനം 400പേരാണ്​ എത്തിയത്​. കേരള യൂനിവേഴ്​സിറ്റിയുടെ ബി.എസ്​സി സയൻസ്​ ബാച്ചിലടക്കം അവസാനവർഷത്തെ പ്രാക്​ട്രിക്കൽ പരീക്ഷയെഴുതാനാണ്​ കൂടുതൽ പേരും എത്തിയത്​. ഓൺലൈൻ പഠനത്തിനുശേഷമുള്ള പ്രാക്​ടിക്കലിന്​ 172​ വിദ്യാർഥികൾ പ​ങ്കെടുത്തു. തിങ്കളാഴ്​ച രാവിലെ 9.30 മുതൽ 12.30 വരെയായിരുന്നു പരീക്ഷ. ഇതിനൊപ്പം ഡിഗ്രി അവസാന രണ്ട്​ സെമസ്​റ്റർ വിദ്യാർഥികൾക്കും പി.ജി വിദ്യാർഥികൾക്കുമാണ്​ ക്ലാസ്​ തുടങ്ങിയത്​. പരീക്ഷക്കുശേഷം ആർട്സ്​ വിഷയത്തിലെ കുട്ടികൾക്ക്​ ക്ലാസ്​ തുടങ്ങും. അതുവരെ അവർക്ക്​ ഓൺലൈനിലൂടെയുള്ള പഠനം തുടരും. കോവിഡ്​ പ്രതിസന്ധിയിൽ പാതിവഴിയിലെത്തിയ പഠനം അധ്യാപകരുടെ സാന്നിധ്യത്തിൽ പുനരാരംഭിച്ചതി​െൻറ സന്തോഷത്തിലാണ്​ പലരും കാമ്പസ്​ വിട്ടത്.

Tags:    
News Summary - Alappuzha collages reopen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.