അസൗകര്യങ്ങളില്‍ വീര്‍പ്പ് മുട്ടി ആലപ്പുഴ ഡെന്‍റല്‍ കോളജ് വിദ്യാർഥികള്‍

അമ്പലപ്പുഴ: ഡെന്‍റല്‍ കോളജ് ആരംഭിച്ചിട്ട് എട്ടുവര്‍ഷം പിന്നിടുമ്പോഴും സ്വന്തമായ കെട്ടിടമോ ഹോസ്റ്റലോ പൂര്‍ത്തിയാക്കാനായിട്ടില്ല. വണ്ടാനത്ത് നഴ്സിങ് കോളജിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് ആരംഭിക്കുന്നത്. കുറവന്തോടിന് സമീപം കെട്ടിടം പൂര്‍ത്തിയാകുന്നതോടെ അവിടേക്ക് മാറ്റാനായിരുന്നു തീരുമാനം. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ ഏഷ്യയിലെ ഏറ്റവും മികച്ച ഡെന്‍റല്‍ കോളജ് ആയിരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, കെട്ടിടത്തി‍െൻറ നിര്‍മാണം നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിലാണ് കരാറുകാരന്‍. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പറയുന്നു.

ബി.ഡി.എസ് വിദ്യാർഥികളുടെ ഹോസ്റ്റല്‍ കെട്ടിടത്തി‍െൻറ നിര്‍മാണത്തിനായി 2018ല്‍ നാല് കോടി സര്‍ക്കാര്‍ പൊതുമരാമത്തിന് കൈമാറിയിരുന്നു. എന്നാല്‍, ജോലി ആരംഭിച്ചിട്ടില്ല. ഹോസ്റ്റല്‍ പൂര്‍ത്തിയാക്കുന്നതുവരെ കുട്ടികള്‍ക്ക് വേണ്ട സൗകര്യം ഒരുക്കുമെന്നാണ് ആരംഭത്തില്‍ പറഞ്ഞിരുന്നത്. നിലവിലെ മെഡിസിന്‍ വിദ്യാർഥികളുടെ ഹോസ്റ്റലില്‍ അതിനുള്ള സൗകര്യം ഒരുക്കാനായിരുന്നു തീരുമാനം. എന്നാല്‍, മുഴുവന്‍ വിദ്യാർഥികളെയും താമസിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഇല്ലെന്നാണ് മെഡിസിന്‍ വിഭാഗം കോളജ് അധികൃതര്‍ പറയുന്നത്.

ബി.ഡി.എസിന് 200 കുട്ടികളാണ് പഠിക്കുന്നത്. ഒന്നാംവര്‍ഷ വിദ്യാർഥികള്‍ക്ക് പ്രത്യേക ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടാംവര്‍ഷം മുതലുള്ള കുറച്ച് കുട്ടികള്‍ക്ക് മാത്രമാണ് കോളജ് ഹോസ്റ്റലില്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. ബാക്കി കുട്ടികള്‍ വീട് വാടകക്കെടുത്ത് താമസിക്കുകയാണ്. ബി.ഡി.എസ് പഠിക്കുന്നതില്‍ അധികവും പെണ്‍കുട്ടികളാണ്. നിലവില്‍ മറ്റ് കുട്ടികള്‍ക്കുകൂടി ഹോസ്റ്റലില്‍ സൗകര്യം ഒരുക്കാമെന്നിരിക്കെ മെഡിസിന്‍ വിഭാഗം കോളജ് അധികൃതരുടെ പിടിവാശിയാണ് തടസ്സമെന്നാണ് കുട്ടികളുടെ ആരോപണം. ഹോസ്റ്റൽ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.എസ് വിദ്യാർഥികൾ പ്രക്ഷോഭത്തിനു ഒരുങ്ങുകയാണ്.

Tags:    
News Summary - Alappuzha Dental College students swell up in inconvenience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.