അമ്പലപ്പുഴ: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് നേതാവ് സ്ഥാനമാനങ്ങൾ രാജിവെച്ചു. കരൂർ ഡിവിഷനിൽനിന്ന് പരാജയപ്പെട്ട എം.ടി. മധുവാണ് കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് വൈസ് പ്രസിഡൻറ്, ഡി.സി.സി അംഗം എന്നീ ഭാരവാഹിത്വത്തിൽ നിന്ന് രാജിവെച്ചത്. ബ്ലോക്ക് പരിധിയിൽ വരുന്ന അഞ്ച് പഞ്ചായത്തിലും ബ്ലോക്കിലും പാർട്ടിക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് ബ്ലോക്ക്, ഡി.സി.സി നേതൃത്വം വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നും മധു ആരോപിച്ചു.
വാർഡ്, മണ്ഡലം കമ്മിറ്റി തീരുമാനങ്ങളും നിർദേശങ്ങളും പലയിടത്തും അവഗണിച്ചു. കെ.പി.സി.സി മാർഗ നിർദേശവും പാലിക്കപ്പെട്ടില്ല.പാർട്ടിക്കുണ്ടായ ദയനീയ പരാജയത്തിെൻറ ഉത്തരവാദിത്തത്തിൽനിന്ന് ബ്ലോക്ക് ഭാരവാഹിയെന്ന നിലയിൽ തനിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. പാർട്ടിയുടെ ഉരുക്കുകോട്ടയായ തീരദേശ മേഖലയിലുണ്ടായ വോട്ട് ചോർച്ച വിലയിരുത്തി പരിഹാരം കാണണമെന്നും ജില്ല, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണമെന്നും ഡി.സി.സി പ്രസിഡൻറിന് നൽകിയ രാജിക്കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.