അമ്പലപ്പുഴ: വോട്ട് അഭ്യർഥിച്ചുള്ള പോസ്റ്ററുകൾ ഡിസൈനിങ്ങിൽ ഒതുങ്ങിയതോടെ അക്ഷരങ്ങൾ അച്ചുകളിൽ നിരത്തി പോസ്റ്ററുകൾ അടിച്ചിരുന്ന അച്ചടിശാലകൾ വിശ്രമത്തിൽ. അമ്പലപ്പുഴ മിനി പ്രിേൻറഴ്സ് സ്ഥാപന ഉടമ വി.എൻ. രാധാകൃഷ്ണൻ നായർ എന്ന വി.എൻ.ആർ.കെ പോസ്റ്റർ അടിച്ച പ്രമുഖരിൽ പലരും തെരഞ്ഞെടുപ്പുകളങ്ങളില്ല. രണ്ടുകളറിെല പോസ്റ്ററുകളാണ് തയാറാക്കിയിരുന്നത്.
അന്ന് ബിറ്റ് നോട്ടീസുകൾക്കായിരുന്നു തിരക്കേറെ. രാത്രിയാണ് ഇവ അച്ചടിച്ചിരുന്നത്. ദിവസങ്ങളോളം ഉറക്കമിളച്ചിരുന്നാണ് തയാറാക്കേണ്ടിയിരുന്നത്. എന്നാൽ, ഇപ്പോൾ നോട്ടീസും പോസ്റ്ററുകളും തയാറാക്കാൻ ആരുമെത്താറില്ല. പകരം ഡിസൈൻ ചെയ്ത് വാട്സ്ആപ്പിൽ അയച്ചുകൊടുത്താൽ മതി. അവർ അത് വിവിധ ഗ്രൂപ്പുകളിലൂടെ വോട്ടർമാരുടെ വിരൽത്തുമ്പിലെത്തിക്കുകയാണ് ചെയ്യുന്നത്. ആലപ്പുഴ ജില്ല സഹകരണ ബാങ്കിലെ സ്റ്റെനോഗ്രാഫർ ആയിരുന്ന വി.എൻ.ആർ.കെ 1984ലാണ് അമ്പലപ്പുഴയിൽ മിനി പ്രിേൻറഴ്സ് എന്ന സ്ഥാപനം അമ്പലപ്പുഴയിൽ ആരംഭിക്കുന്നത്.
അച്ചുകളിൽ അക്ഷരങ്ങൾ അടുക്കി പ്രിൻറുചെയ്യുന്ന ട്രഡിൽ യന്ത്രത്തിലായിരുന്നു തുടക്കം. ആലപ്പുഴ നഗരം കഴിഞ്ഞാൽ അത്യാവശ്യം തിരക്കുള്ള ഇവിടെ ഷിഫ്ട് ക്രമത്തിൽ 30 തൊഴിലാളികൾ ജോലി ചെയ്തിരുന്നു. സ്ക്രീൻ പ്രിൻറിങ്ങിൽ ജില്ലയിലെ പ്രധാനിയായിരുന്ന ഇവർ ഉറക്കമിളച്ചാണ് ജോലി പൂർത്തിയാക്കിയിരുന്നത്.
ആലപ്പുഴയിലെ പ്രമുഖ കുടകളുടെ പരസ്യങ്ങൾ പ്രിൻറ് ചെയ്തിരുന്നതും വി.എൻ.ആർ.കെയാണ്. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തെങ്കിലും മിനി പ്രിേൻറഴ്സിൽ വി.എൻ.ആർ.കെയും തൊഴിലാളി അനീഷും തിരക്കൊഴിഞ്ഞ വിശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.