അമ്പലപ്പുഴ: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സംസ്ഥാനത്ത് കേന്ദ്ര സേന രംഗത്തെത്തി. ക്രമസമാധാനനില ഉറപ്പാക്കാനും സംഘർഷവും അക്രമവും ഒഴിവാക്കാനാണ് സേനയെ രംഗത്തിറക്കിയത്. സംസ്ഥാന പൊലീസിന്റെ സഹകരണത്തോടെയാണ് ഇവരുടെ പ്രവർത്തനം.
ശനിയാഴ്ച മുതൽ ജില്ലയുടെ മിക്ക പൊലീസ് സ്റ്റേഷൻ പരിധിയിലും കേന്ദ്രസേന നിയന്ത്രണം ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി സി.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ റൂട്ട്മാർച്ചും നടന്നു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച മൂന്ന് കേന്ദ്രങ്ങളിലാണ് റൂട്ട്മാർച്ച് നടന്നത്.
ദേശീയപാതയിൽ നീർക്കുന്നം മുതൽ വളഞ്ഞവഴി വരെയും കരൂർ മുതൽ പുറക്കാട് വരെയും തീരദേശ റോഡിലുമായാണ് റൂട്ട്മാർച്ച് നടന്നത്. തെരഞ്ഞെടുപ്പ് അവസാനിക്കും വരെ കേന്ദ്ര സേനയുടെ പ്രവർത്തനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.