അമ്പലപ്പുഴ: സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ടെന്നും ഭരണത്തണലിൽ ബി.ജെ.പി നടത്തിയ ഈ അഴിമതിക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസിനാകുന്നില്ലെന്നും സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. ആലപ്പുഴ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഐക്യം നിലനിർത്തി സമാധാനം സംരക്ഷിക്കാൻ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കണം. അതിന് ഇടതുപക്ഷമാണ് ഗ്യാരന്റിയെന്നും ഡി. രാജ പറഞ്ഞു.
ഇ.കെ. ജയൻ അധ്യക്ഷനായി. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, എച്ച്. സലാം എം.എൽ.എ, ജി. രാജമ്മ, അഡ്വ. വി. മോഹൻദാസ്, എ. ഓമനക്കുട്ടൻ, പി.വി. സത്യനേശൻ, അഡ്വ. ആർ. രാഹുൽ, പി.ജ്യോതിസ്, അജയ് സുധീന്ദ്രൻ, നസീർ സലാം, പി.കെ. സദാശിവൻ പിള്ള, ജമാൽ പള്ളാതുരുത്തി, മോഹൻ സി. അറവുന്തറ, സംഗീത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.