അമ്പലപ്പുഴ: ചൊവ്വാഴ്ച രാത്രി തകഴി കേളമംഗലത്ത് പൈപ്പ് ലൈൻ വീണ്ടും പൊട്ടിയതോടെ ആലപ്പുഴ നഗരസഭയിലെയും സമീപത്തെ എട്ടു പഞ്ചായത്തിലെയും ശുദ്ധജല വിതരണം മുടങ്ങി. കുടിവെള്ളം മുടങ്ങിയതിനുപുറെമ അടുത്തിടെ നിർമിച്ച അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയും തകർന്നു. ഇവിടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മൂന്നര വർഷത്തിനിടെ 55ാം തവണയാണ് പൈപ്പ് പൊട്ടി റോഡ് തകരുന്നത്. കരുമാടി പ്ലാൻറിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്.
ഒന്നര കി.മീറ്ററിലെ പൈപ്പിന് നിലവാരമില്ലെന്ന് ജലഅതോറിറ്റി കണ്ടെത്തിയിരുന്നു. എന്നാൽ, മാറ്റിസ്ഥാപിക്കാൻ പുതിയ പൈപ്പുകൾ എത്തിെച്ചങ്കിലും ഇനിയും പ്രവൃത്തി തുടങ്ങിയിട്ടില്ല. അഞ്ചര ലക്ഷം കുടുംബങ്ങളാണ് പദ്ധതിയെ ആശ്രയിക്കുന്നത്. ശുദ്ധജല വിതരണം പൂർണമായി തടസ്സപ്പെടാതിരിക്കാൻ കുഴൽക്കിണറുകളിൽനിന്ന് പമ്പിങ് നടത്തുമെന്ന് ജലഅതോറിറ്റി അറിയിച്ചു. പൊട്ടിയ പൈപ്പ് മാറ്റി ജലവിതരണം പഴയരീതിയിലാകാൻ രണ്ട് ദിവസമെടുക്കും.
പൊതുമരാമത്ത് വകുപ്പിെൻറ അനുമതി ലഭിച്ചാൽ മാത്രമേ കുടിവെള്ള പൈപ്പിെൻറ അറ്റകുറ്റപ്പണി നടക്കൂ. അറ്റകുറ്റപ്പണിയുടെ എസ്റ്റിമേറ്റ് എടുത്തശേഷം ആവശ്യമായ തുക യൂഡിസ് മാറ്റ് കെട്ടിവെച്ചാൽ മാത്രമേ പൊതുമരാമത്ത് വകുപ്പിെൻറ അനുമതി ലഭിക്കൂ. 69 കോടി ചെലവിൽ പുനർനിർമിച്ച അമ്പലപ്പുഴ-തിരുവല്ല റോഡിെൻറ പല ഭാഗവും പൈപ്പ് പൊട്ടി തകർന്നതുമൂലം പൊതുമരാമത്ത് വകുപ്പിനും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. റോഡിെൻറ മധ്യഭാഗം പൂർണമായും ഇടിഞ്ഞതിനാൽ ഈ ഭാഗത്തുകൂടി ഭാഗികമായാണ് ഗതാഗതം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.