മത്സ്യത്തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; റിപ്പോർട്ട് നൽകി

അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിക്കാനിടയായ സംഭവത്തിൽ വൈദ്യുതി വകുപ്പ് ഇൻസ്പെക്ടറേറ്റ് വിഭാഗത്തിന് അമ്പലപ്പുഴ സബ്ഡിവിഷൻ ജീവനക്കാർ റിപ്പോർട്ട് നൽകി. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വാലയിൽ വീട്ടിൽ സേബർ (സോജൻ- 42) ആണ് മരിച്ചത്. പറേകാട്ടിൽ ജോസഫിന് വൈദ്യുതാഘാതമേറ്റെങ്കിലും പരിക്കുകളോടെ രക്ഷപെട്ടു.

ബുധനാഴ്ച രാത്രി 11ഓടെ അഞ്ചാലുംകാവ് ചന്തക്കടവിലായിരുന്നു അപകടം. ചന്തക്കടവിൽ വള്ളം അടുപ്പിച്ച് കച്ചവടം നടത്തുന്നതിനിടെ താൽകാലികമായി വലിച്ചിട്ടിരുന്ന ഇലക്ട്രിക് വയറിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് അപകടമുണ്ടായത്. തീരത്തെ ഒരു വീട്ടിൽ നിന്നും അനധികൃതമായാണ് ചന്തക്കടവിലേക്ക് വൈദ്യുതി നൽകിയത്.

താൽകാലിക ഷെഡ്ഡിൽ സ്ഥാപിച്ച സ്വിച്ച്ബോർഡിൽ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്ന് സംശയിക്കുന്നു. എന്നാൽ മാസങ്ങളായി അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് വരുന്ന വിവരം വൈദ്യുതി വകുപ്പ് അറിഞ്ഞില്ലെന്നുള്ളത് വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

അപകടവിവരം പിറ്റേന്ന് വൈകിട്ടോടെയാണ് ജീവനക്കാർ അറിയുന്നത്. അപകടത്തിൽ ഒരാൾ മരിച്ച സംഭവം പൊലീസ് പോലും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല.

Tags:    
News Summary - Fisherman death Case: Electricity Dept submit Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.