അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ തൊഴിലാളിക്ക് സൂര്യാതപമേറ്റു. പുറക്കാട് പഞ്ചായത്ത് 10ാം വാർഡ് തോട്ടപ്പള്ളി പുതുവൽ വീട്ടിൽ ശശിക്കാണ് (56) സൂര്യാതപമേറ്റത്.
വലത് കഴുത്തിനും തോളിനും പൊള്ളലേറ്റ ശശിയെ ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ തോട്ടപ്പള്ളി ഹെൽത്ത് സെൻററിൽ എത്തിച്ചു.
'പുണ്യം' ബോട്ടിൽ ഏഴ് തൊഴിലാളികളോടൊപ്പം തോട്ടപ്പള്ളി തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയതാണ്. തീരത്തുനിന്നും 14 നോട്ടിക്കൽ അകലെ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സൂര്യാതപം ഏൽക്കുന്നത്.
പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് എസ്. സുദർശനൻ, ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു, മത്സ്യത്തൊഴിലാളി യൂനിയൻ മേഖല പ്രസിഡൻറ് എൻ. അജയകുമാർ, സെക്രട്ടറി എസ്. സീമോൻ എന്നിവർ ശശിയെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.