തെരുവുനായുടെ കടിയേറ്റ് അഞ്ചുപേര്‍ക്ക് പരിക്ക്

അമ്പലപ്പുഴ: പുന്നപ്രയിൽ തെരുവുനായ് ആക്രമണത്തിൽ അഞ്ചോളം പേർക്ക് കടിയേറ്റു. അറവുകാട് കോളനി നിവാസികളായ പ്രശാന്ത് (35), കുഞ്ഞുമോൾ അശോകൻ (45), ചെല്ലമ്മ ദാസ് (75), പള്ളിവെളി മഹിമ (22), അറവുകാട് മഹേന്ദ്രൻ (45) എന്നിവർക്കാണ് കടിയേറ്റത്.

ഇവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞദിവസം രാവിലെ 10ഓടെ അറവുകാട് കോളനിയിൽ പ്രവർത്തിക്കുന്ന റേഷൻകടക്ക് സമീപം നിൽക്കുന്നവർക്ക് നേരെയായിരുന്ന് ആക്രമണമുണ്ടായത്. റേഷന്‍ വാങ്ങാനെത്തിവരെ കടിച്ചതിനുശേഷം നായ് റോഡിലൂടെ പോയവരെയും കടിച്ചു.

തുടർന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. സൈറസി‍െൻറ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പരിശീലനം ലഭിച്ച നായ്പിടിത്തക്കാരെയും എത്തിച്ച് പിടികൂടി. മറ്റ് തെരുവുനായ്ക്കള്‍ക്ക് പേവിഷബാധക്കെതിരെ വാക്സിന്‍ നല്‍കി. നായുടെ കടിയേറ്റവർക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പേവിഷബാധ വാക്സിൻ നൽകി.

പുന്നപ്രയില്‍ തെരുവുനായ് ശല്യം വർധിക്കുകയാണ്. മാര്‍ക്കറ്റ് പഴയനടക്കാവ് റോഡിലൂടെ തെരുവുനായുടെ അക്രമം ഭയന്നാണ് പലരും യാത്രചെയ്യുന്നത്.

Tags:    
News Summary - Five injured due to stray dog ​​bites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.