അമ്പലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ സജീവമായില്ലെന്ന പരാതിയിൽ സി.പി.എമ്മിെൻറ പരസ്യശാസനക്ക് വിധേയനായ ശേഷം മുൻ മന്ത്രി ജി. സുധാകരനും എച്ച്. സലാം എം.എല്‍.എയും ഒന്നിച്ച് ഒരു വേദിയിൽ. പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് കളർകോട് മാധവ മന്ദിരത്തിൽ സ്വപ്നക്കും മകൾ പ്ലസ് ടു വിദ്യാർഥിനി സബിതക്കുമായി സി.പി.എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി നിർമിച്ച വീടിെൻറ താക്കോൽ കൈമാറല്‍ ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. സംസ്ഥാന കമ്മിറ്റിയംഗമായ ജി. സുധാകരന് താക്കോല്‍ കൈമാറിയ ചടങ്ങില്‍ എച്ച്. സലാം അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ദിവസം പുന്നപ്ര ഗവ. ജെ.ബി സ്കൂളിെൻറ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജി. സുധാകരനെ ഒഴിവാക്കിയതും പേര് മായ്ച്ചതുമടക്കം വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇരുവരും വേദി പങ്കിട്ടത്. സുധാകരൻ മന്ത്രിയായിരിക്കെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമിച്ച അദ്ദേഹത്തിെൻറ സ്വന്തം നാട്ടിലെ സ്കൂൾ കെട്ടിടത്തിെൻറ ഉദ്ഘാടന ചടങ്ങാണ് വിവാദമായത്. സുധാകരനെ വെട്ടിയ ചടങ്ങിൽ സലാം ആയിരുന്നു അധ്യക്ഷൻ. സുധാകരനെ ഒഴിവാക്കിയതിന് പിന്നിൽ സലാമാണെന്നായിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.