അമ്പലപ്പുഴ: അടഞ്ഞുകിടന്ന വീട്ടിൽനിന്ന് രണ്ടുലക്ഷം രൂപയും ഒരു പവെൻറ ആഭരണവും മോഷണംപോയി. നീർക്കുന്നം ബാലവിഹാറിൽ അഡ്വ. ബി. സുരേഷിെൻറ വീട്ടിലാണ് മോഷണം.
സുരേഷിെൻറ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നാലുദിവസമായി ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
സുരേഷ് ബുധനാഴ്ച വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ അലമാരയിലെ വസ്ത്രങ്ങൾ വാരിയിട്ട നിലയിൽ കണ്ടെത്തിയത്. അടുക്കളയോടു ചേർന്ന മുറിയുടെ വാതിൽ തകർത്ത നിലയിലുമായിരുന്നു. തുടർന്ന് പരിശോധയിലാണ് പണവും ഒരുപവെൻറ വളയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പുന്നപ്ര പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.