അമ്പലപ്പുഴ: മെഡിക്കൽ കോളജാശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്വർണാഭരണം നഷ്ടപ്പെട്ടെന്ന പരാതിയിൽ അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ സി.ഐ വിനോദ് കുമാർ, എസ്.ഐ ഹാഷിം എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവദിവസം ജോലിയിലുണ്ടായിരുന്ന ജീവനക്കാരിൽനിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.
ജീവനക്കാർ ഉപയോഗിച്ച മുറികളിൽ പരിശോധന നടത്തും. കൂടാതെ ഐ.സി. യു അന്വേഷണ സംഘം പരിശോധിക്കും. സെക്യൂരിറ്റി ജീവനക്കാരെയും ചോദ്യം ചെയ്യും. ഹരിപ്പാട് മുട്ടം ശ്രീകൈലാസം വത്സലകുമാരിയാണ്(59) കോവിഡ് ബാധിച്ച് കഴിഞ്ഞ 12 ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
വത്സലകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ താലിമാലയും വളയും കമ്മലും ഉൾപ്പെടെ ഏഴുപവൻ സ്വർണാഭരണങ്ങൾ ധരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇത് ബന്ധുക്കളെ തിരിച്ചേൽപ്പിച്ചിരുന്നില്ല. തുടർന്നാണ് ബന്ധുക്കൾ ആശുപത്രി സൂപ്രണ്ട് ആർ.എം. രാംലാലിന് പരാതി നൽകിയത്.
ജീവനക്കാരോട് വിവരങ്ങൾ തിരക്കിയെങ്കിലും ആഭരണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചില്ല. തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്കും അമ്പലപ്പുഴ പൊലീസിനും പരാതി നൽകിയത്. ജീവനക്കാർ പൂർണമായും സഹകരിക്കുന്നുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.