അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ന്യൂറോളജി ഒ.പി പ്രവര്‍ത്തനമാരംഭിച്ചു. എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്ട്രോക്ക് ഐ.സി.യു അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസും, ന്യൂറോളജി വാര്‍ഡ് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. പ്രദീപ്തി സജിത്തും ഉദ്ഘാടനം ചെയ്തു.
ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ 1.30 വരെ പത്ത് ഡോക്ടര്‍മാരുടെ സേവനം ഒ.പി യിലുണ്ടാകും. ന്യൂറോളജി ഐ.സി.യു വില്‍ പത്തും, സ്ട്രോക്ക് ഐ.സി.യുവില്‍ 7 കിടക്കകളും ശീതീകരിച്ച വാര്‍ഡില്‍ 20 കിടക്കയുമുണ്ട്.
എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ സ്ട്രോക്ക് ഐ.സി.യുവില്‍ ത്രോംബോലൈസിസ് ഇന്ജക്ഷന് സൗജന്യമായി നല്‍കും. ആധുനിക ചികിത്സ മാര്‍ഗങ്ങളായ റോബോട്ടിക്ക് ഡോപ്ലര്‍, സ്ലീപ്പര്‍ ലാബ്, ഇ.ഇ.ജി പരിശോധന, ഞരമ്പുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധന, സ്ട്രോക്ക് ചികിത്സയുടെ ഭാഗമായ രക്തം അലിയിപ്പിക്കുന്ന ചികിത്സ, രക്താണുക്കളെ മാറ്റുന്ന പ്ലാസ് മഫറസീസ്, മാംസപേശികള്‍ക്കുള്ള ബോട്ടിലിസം ചികിത്സ എന്നിവയുമുണ്ടാകും. കുട്ടികളുടെ പ്രത്യേക ന്യൂറോ ഒ.പി യും അപസ്മാരം, അല്‍ഷിമേഴ്സ് ചികിത്സ വിഭാഗങ്ങളുമുണ്ട്.
മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് നേടിയ നെഫ്രോളജി വിഭാഗം മേധാവി ഡോ.എസ് ഗോമതിയെ സമ്മേളനത്തിൽ എച്ച്. സലാം എം.എൽ.എ ആദരിച്ചു. കെ.യു.എച്ച്.എസ്.ഡി. എം ന്യൂറോളജി റാങ്ക് ജേതാക്കളായ ഡോ.സ്മിജ അരവിന്ദ്, ഡോ.ഹിരണ്‍ കുമാര്‍ എന്നിവര്‍ക്കും എം.എല്‍.എ അവാര്‍ഡ് നല്കി.
ടി.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ.മിറിയം വര്‍ക്കി അധ്യക്ഷയായി. ഓര്മ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ ന്യൂറോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ.എസ്. ആര്. പ്രശാന്ത്, പക്ഷാഘാതം- സമയബന്ധിത ചികിത്സയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ എയ്ഞ്ചല്‍സ് ഇനീഷ്യേറ്റീവ് ഇന്ത്യ റീജനല്‍ ഹെഡ് കെ ഷാഹിദലി എന്നിവര്‍ ക്ലാസെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, ന്യൂറോ മെഡിസിന് വിഭാഗം മേധാവി ഡോ.സി.വി. ഷാജി, വൈസ് പ്രിന്‍സിപ്പൽ ഡോ.സുരേഷ് രാഘവന്, ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൽ സലാം, ആര്.എം. ഒ ഹരികുമാര്‍, ഐ.എം.എ ജില്ല പ്രസിഡന്റ് ഡോ. കൃഷ്ണകുമാര്‍, നഴ്സിങ് കോളജ് വൈസ് പ്രിന്‍സിപ്പൽ എം.ആര്. ജയന്തി, നഴ്സിങ് സൂപ്രണ്ട് ഡാര്‍ലി, ഡോ.ഗോപകുമാര്‍, ന്യൂറോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ആര്.രാകേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.