അമ്പലപ്പുഴ: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ആഡംബര കാർ പിടിച്ചെടുത്തു. അമ്പലപ്പുഴ സ്വദേശിയായ അജേഷിെൻറ ഫോക്സ് വാഗൻ കാറാണ് ആർ.ടി.ഒ പി.ആർ. സുരേഷിെൻറ നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ പിടികൂടിയത്. സൈലൻസർ മാറ്റി മറ്റൊരു കമ്പനിയുടേത് ഘടിപ്പിച്ചതോടെ കാതടപ്പിക്കുന്ന ശബ്ദമായിരുന്നു. ടയറുകളുടെ വീൽബേസ് ഇളക്കിമാറ്റി പകരം മറ്റൊന്ന് ഘടിപ്പിച്ചും രൂപമാറ്റം വരുത്തിയിരുന്നു.
നാട്ടുകാർ നൽകിയ പരാതിയെതുടർന്ന് വെള്ളിയാഴ്ച ഉദ്യോഗസ്ഥർ യുവാവിെൻറ വീട്ടിലെത്തിയാണ് കാർ പിടിച്ചെടുത്തത്. അന്തരീക്ഷ മലിനീകരണത്തിന് കാരണമായ രീതിയിൽ അമിതമായി പുക പുറത്തേക്ക് തള്ളുെന്നന്നും പരിശോധനയിൽ കണ്ടെത്തി. പുക പരിശോധന സർട്ടിഫിക്കറ്റും ഇല്ലായിരുന്നു.
ഗ്ലാസുകളിൽ നിയമവിരുദ്ധമായി കറുത്ത സ്റ്റിക്കറും ഒട്ടിച്ചിരുന്നു. 18,500 രൂപ പിഴയീടാക്കിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 10 ദിവസത്തിനുള്ളിൽ വാഹനം പഴയ രീതിയിലാക്കി മലിനീകരണ നിയന്ത്രണ തരത്തിലാക്കണമെന്നും ഇല്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്. വാഹനം വർക്ക്ഷോപ്പിലേക്ക് മാറ്റി. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശരൺ കുമാർ, അനു കെ. ചന്ദ്രൻ, മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.