അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ സി.ടി സ്കാനിങ് ഫിലിമിന് പണം ഈടാക്കുന്നതിനാൽ അത്യാസന്ന നിലയിൽ എത്തുന്നവർക്ക് ചികിത്സ ലഭിക്കുന്നില്ല. അപകടങ്ങളിൽപെട്ട് എത്തുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെങ്കിൽ സി.ടി സ്കാൻ ചെയ്തതിെൻറ ഫിലിം വേണ്ടിവരും. ഇതിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ചികിത്സ ആരംഭിക്കുന്നത്. സ്കാനിങ് കഴിഞ്ഞയുടൻ ഫിലിം നൽകും. എന്നാൽ, മണിക്കൂറുകൾക്കുശേഷമാണ് പൂർണമായ റിപ്പോർട്ട് ലഭിക്കുന്നത്. റിപ്പോർട്ട് ലഭിക്കുമ്പോഴാണ് പണം അടച്ചിരുന്നത്.
എന്നാൽ, അതിൽ മാറ്റംവരുത്തി ഫിലിം ലഭിക്കണമെങ്കിൽ തുക അടക്കണമെന്നായി. ഇതോടെ അത്യാസന്നനിലയിൽ എത്തുന്നവർക്ക് വിദഗ്ധ ചികിത്സ ലഭിക്കാതായി. പലപ്പോഴും അപകടങ്ങളിൽപെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവരുടെ പക്കൽ പണം കാണാറില്ല.
സി.ടി സ്കാൻ ഫിലിമും റിപ്പോർട്ടും തികച്ചും സൗജന്യമായി നൽകണമെന്ന് നേരത്തേ ആശുപത്രി വികസന സമിതി തീരുമാനമെടുത്തിരുന്നു.
എന്നാൽ, സാമ്പത്തിക പ്രതിസന്ധിയായതിനാൽ റിപ്പോർട്ടിന് പണം ഈടാക്കാമെന്നും ഫിലിം നിമിഷങ്ങൾക്കുള്ളിൽ സൗജന്യമായി നൽകാനും തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് അട്ടിമറിച്ചത്. അപകടങ്ങളിൽപെട്ട് ആശുപത്രിയിലെത്തുന്നവർക്ക് ആദ്യ 24 മണിക്കൂർ ചികിത്സ തികച്ചും സൗജന്യമായി നൽകണമെന്ന സർക്കാർ തീരുമാനവും നിഷേധിക്കുകയാണ്.
ഫിലിം സൗജന്യമായി നൽകണമെന്ന് ആശുപത്രി വികസന സമിതി അംഗവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ യു.എം. കബീർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.